Latest News

ശരീരഭാരം കുറയ്ക്കാൻ ഈ മോശം പ്രഭാത ശീലങ്ങൾ ഒഴിവാക്കൂ

നിങ്ങൾ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്താൽ ശരീരഭാരം കുറയാൻ സാധ്യതയില്ല

yoga, meditation, ie malayalam

ശരീരഭാരം കുറയ്ക്കാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ശരിയായ ഭക്ഷണം കഴിക്കുന്നതിനൊപ്പം, പ്രത്യേക ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. ചില കാര്യങ്ങൾ ഉത്സാഹത്തോടെയും, മറ്റൊന്ന് അവഗണിക്കുകയും ചെയ്യുന്നത് ലക്ഷ്യത്തിലെത്തുന്നതിൽ നിന്ന് നിങ്ങളെ തടയും. ആളുകൾ പതിവായി ചെയ്യുന്ന ചില ജീവിതശൈലി തെറ്റുകളുണ്ട്, പ്രത്യേകിച്ചും ഇപ്പോൾ അവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ. ഈ തെറ്റുകൾ എന്താണെന്ന് കണ്ടെത്തി നിങ്ങൾക്ക് പരിഹരിക്കാൻ കഴിയും.

Read More: ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

  • നിങ്ങളുടെ ഒരു ദിവസം എങ്ങനെ തുടങ്ങുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ആ ദിവസം ബാക്കി മുഴുവൻ. നിങ്ങൾ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്താൽ ശരീരഭാരം കുറയാൻ സാധ്യതയില്ല. പ്രായപൂർത്തിയായ ഒരു മനുഷ്യന് രാത്രിയിൽ 7-8 മണിക്കൂറിൽ കൂടുതൽ ഉറക്കത്തിന്റെ ആവശ്യമില്ല. അമിത ഉറക്കവും ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും അനാരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ശരിയായ രീതിയിൽ അല്ലാത്ത ഉറക്കം നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കും, അതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
  • ചില ആളുകൾ രാവിലെ വൈകി എഴുന്നേൽക്കുന്നതുകാരണം പ്രഭാത ഭക്ഷണം കഴിക്കാറില്ല. അതൊരിക്കലും ചെയ്യരുത്. ഭക്ഷണം ഉപേക്ഷിക്കുന്നത് തെറ്റാണ്, പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. ഇതിലൂടെ നിങ്ങൾക്ക് ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുകയും അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യും. കാരണം നിങ്ങൾക്ക് അമിത വിശപ്പ് അനുഭവപ്പെടാം.
  • ഭക്ഷണത്തിനു പുറമേ ആവശ്യത്തിന് വെളളം കുടിക്കുകയും വേണം. വെളളം ധാരാളം കുടിക്കുമ്പോൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: These bad morning habits may be stopping you from losing weight530537

Next Story
ചിലർക്ക് മറ്റുള്ളവരെക്കാൾ കൊതുക് കടിയേൽക്കുന്നത് കൂടുതലാണ്, എന്തുകൊണ്ട്?mosquito, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com