scorecardresearch

തൈറോയ്ഡ് ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കും, ഈ 5 സൂപ്പർഫുഡുകൾ കഴിക്കൂ

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് ചില ഭക്ഷണങ്ങളിലൂടെ അവ നിയന്ത്രിക്കാവുന്നതാണ്

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് ചില ഭക്ഷണങ്ങളിലൂടെ അവ നിയന്ത്രിക്കാവുന്നതാണ്

author-image
Health Desk
New Update
Thyroid | Health | Health News | തൈറോയ്ഡ് | ആരോഗ്യവാർത്തകൾ

തൈറോയ്ഡ്

തൈറോയ്ഡ് രോഗം ഇന്നു സ്ത്രീകളിൽ സർവ സാധാരണമായിരിക്കുന്നു. ശരീരത്തിന്റെ മിക്ക ഉപാപചയ പ്രക്രിയകളെയും നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് ചില ഭക്ഷണങ്ങളിലൂടെ അവ നിയന്ത്രിക്കാവുന്നതാണ്.

Advertisment

എല്ലാത്തരം തൈറോയ്ഡ് പ്രശ്നങ്ങളും (ഹൈപ്പോ, ഹൈപ്പർ, ഓട്ടോ ഇമ്മ്യൂൺ) പരിഹരിക്കുന്ന 5 സൂപ്പർഫുഡുകളെക്കുറിച്ച് പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ. തൈറോയ്ഡ് ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് അവർ പറഞ്ഞു.

മല്ലി

വൈറ്റമിൻ എ, സി, കെ, ഫോളേറ്റ് എന്നിവയെല്ലാം മല്ലിയിൽ ധാരാളമുണ്ട്. തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും കരളിലെ T4-നെ T3 ലേക്ക് പരിവർത്തനം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിനും ഇത് മികച്ചതാണ്.

Advertisment

രാവിലെ വെറും വയറ്റിൽ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്.

നെല്ലിക്ക

ഓറഞ്ചിനേക്കാൾ എട്ടിരട്ടിയും മാതള നാരങ്ങയേക്കാൾ 17 ഇരട്ടിയും വിറ്റാമിൻ സി നെല്ലിക്കയിലുണ്ട്. മുടി വളർച്ചയ്ക്കും നെല്ലിക്ക മികച്ചതാണ്. ഇത് നരയെ മന്ദഗതിയിലാക്കുന്നു, താരൻ തടയുന്നു, രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു, തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും അതുവഴി മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുഴുവൻ നെല്ലിക്കയായോ, പൊടിയായോ, ജ്യൂസായോ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് രൂപത്തിലും കഴിക്കാം.

ചെറുപയർ

ചെറുപയറിൽ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് രോഗത്തിന്റെ ഒരു പ്രധാന പ്രശ്നമായ മലബന്ധം അനുഭവിക്കുന്നുണ്ടെങ്കിൽ ചെറുപയർ കഴിക്കുക. അവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മിക്ക പയർവർഗങ്ങളെയും പോലെ ചെറുപയറും അയഡിൻ നൽകുന്നു. മറ്റെല്ലാ പയർവർഗങ്ങളെയും അപേക്ഷിച്ച് ദഹിക്കാൻ ഏറ്റവും എളുപ്പമുള്ളതാണ് ചെറുപയർ.

തേങ്ങ

തൈറോയ്ഡ് രോഗികൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് തേങ്ങ. പച്ച തേങ്ങയായാലും വെളിച്ചെണ്ണയായാലും നല്ലതാണ്. ഇത് മന്ദഗതിയിലുള്ള ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. തേങ്ങയിൽ MCFA-കൾ, അതായത് മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ, MTC-കൾ അതായത് മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മത്തങ്ങ വിത്തുകൾ

ശരീരത്തിലെ മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനും ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകൾ. വിശപ്പ് തോന്നുമ്പോഴെല്ലാം 1 ടീസ്പൂൺ ലഘുഭക്ഷണമായി കഴിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Thyroid Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: