scorecardresearch

ഹോർമോണുകളുടെ ആരോഗ്യത്തെ താറുമാറാക്കുന്ന 5 ശീലങ്ങൾ

ഹോർമോൺ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങളുണ്ട്

ഹോർമോണുകളുടെ ആരോഗ്യത്തെ താറുമാറാക്കുന്ന 5 ശീലങ്ങൾ

മൊത്തത്തിലുള്ള ശരീര ആരോഗ്യത്തിൽ ഹോർമോൺ ആരോഗ്യം വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെയും ഇത് ബാധിക്കും. നിങ്ങളുടെ മാനസികാവസ്ഥ, കൂടാതെ ആർത്തവചക്രം, ഉറക്കം, ശരീര ഭാരം, ചില ചർമ്മപ്രശ്നങ്ങൾ എന്നിവയ്ക്കും ഹോർമോണുകൾ കാരണമാകാം. അതിനാൽ, ഹോർമോൺ ആരോഗ്യം നിലനിർത്താൻ ഭക്ഷണശീലത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്.

അതുപോലെ, ഹോർമോൺ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങളുണ്ട്. ഹോർമോൺ ആരോഗ്യത്തെ നിശബ്ദമായി താറുമാറാക്കുന്ന 5 ശീലങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നേഹ.

വെറും വയറ്റിൽ കാപ്പി കുടിക്കുക

ഭക്ഷണത്തിന് ശേഷമോ അതിനൊപ്പമോ കാപ്പി കുടിക്കുക. കാപ്പി ഒരു ഭക്ഷണമല്ല. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിനുപകരം ഭക്ഷണത്തോടൊപ്പമോ ഇടവേളകളിലോ കുടിക്കുക.

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ ഇല്ല

പ്രഭാത ഭക്ഷണത്തോടൊപ്പം പ്രോട്ടീൻ കഴിക്കുക. പ്രോട്ടീൻ സംതൃപ്തി നൽകുകയും ഗ്ലൂക്കോസ് അളവിന്റെ വർധനവ് കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഹോർമോണുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ ബാലൻസ് പ്രധാനമാണ്.

ഇടവിട്ടുള്ള ഉപവാസം

രാത്രിയിൽ പത്ത്-പന്ത്രണ്ട് മണിക്കൂർ ഉപവാസം മതി, അതിൽ കൂടുതലൊന്നും വേണ്ട.

കുറഞ്ഞ കാർബോഹൈഡ്രേറ്റുകൾ

നിങ്ങൾക്ക് കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ഹോർമോൺ തകരാറുകൾക്ക് ഇടയാക്കും.

ആവശ്യത്തിന് കലോറി ഇല്ല

പല സ്ത്രീകളും ഒരു ദിവസം 1,200 കലോറിയിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇവർക്ക് അവശ്യ പോഷകങ്ങൾ ലഭിക്കുന്നില്ല. ഇത് ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: These 5 habits could be silently messing with your hormone health