നമ്മുടെ ചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് ധാരാളം കാരണങ്ങളുണ്ട്, പ്രത്യേകിച്ച് ശൈത്യകാലത്ത്. ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ ചൊറിയുവാനുളള ത്വര ശക്തമാണെങ്കിലും എപ്പോഴും സംയമനം പാലിക്കണം. ചിലപ്പോൾ ചൊറിയുന്നത് ചർമത്തെ വഷളാക്കാറുണ്ട്. നഖങ്ങൾ ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ ചൊറിയുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

Read Also: ഇക്കിൾ മാറ്റാൻ എളുപ്പ വഴികൾ

വരണ്ട ചർമം

കാലാവസ്ഥ മാറ്റം പലപ്പോഴും ചർമത്തെ ബാധിക്കും. ശൈത്യകാലത്ത് ചർമം കൂടുതൽ വരണ്ടതാകാറുണ്ട്. വിയർപ്പിന്റെയും ഈർപ്പത്തിന്റെയും അഭാവം മൂലം ചർമത്തിനുണ്ടാകുന്ന നനവ് നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം. ഇതുമൂലം പലപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടും. വരണ്ട ചർമം മോയ്സ്ചറൈസ്ഡ് ചെയ്യണമെന്നും ചൊറിഞ്ഞ് മുറിവുണ്ടാക്കരുതെന്നും വിദഗ്‌ധർ പറയുന്നു, കാരണം ഇത് ചർമത്തിന്റെ ഉപരിതല പാളിക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. മാത്രമല്ല അണുബാധയ്ക്ക് കാരണമാകും. ചർമത്തിൽ ഈർപ്പം നിലനിർത്താൻ ഇളം ചൂടുവെളളത്തിൽ കുളിക്കുന്നത് നല്ലതാണ്.

പ്രാണികൾ കടിച്ചാൽ

കൊതുക്, ചില പ്രാണികൾ എന്നിവയൊക്കെ കടിക്കുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ഈ സമയം ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്ത് കൂടുതൽ ചൊറിയാതിരിക്കുക. തണുത്ത എന്തെങ്കിലും ഉപയോഗിച്ച് ഈ ഭാഗം അമർത്തുന്നത് ചൊറിച്ചിൽ കുറയ്ക്കും.

സൂര്യാതപം

ചർമത്തിൽ ചൊറിച്ചിൽ മൂലം ഉണ്ടാകുന്ന വീക്കമാണ് എക്സിമ. നിങ്ങൾ കൂടുതൽ ചൊറിയുമ്പോൾ ചൊറിച്ചിൽ കൂടുകയും ചർമത്തിൽ ചുവപ്പ്, വേദനാജനകമായ കുരുക്കൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെ തടയാൻ സഹായിക്കുന്ന ചില ഭക്ഷണ പദാർഥങ്ങളുണ്ട്. കൂടാതെ, ക്രീമുകളും മെഡിസിനൽ ലോഷനുകളും ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കും. ഇതിനായി ഡോക്ടറെ സമീപിക്കുക.

താരൻ

തലയിലെ താരനുകൾ പലപ്പോഴും ചൊറിച്ചിന് കാരണമാകാറുണ്ട്. ചിലപ്പോഴൊക്കെ ഇത് നിങ്ങളെ ഭ്രാന്തരാക്കാറുണ്ട്. താരൻ അസഹ്യമായാൽ ചൊറിയുന്നതിനു പകരം, നിങ്ങളുടെ ഡെർമറ്റോളജിസ്റ്റ് ശുപാർശ ചെയ്യുന്ന താരൻ പ്രതിരോധിക്കുന്ന ഉൽപ്പന്നം ഉപയോഗിക്കാൻ ശ്രമിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook