scorecardresearch
Latest News

ഉച്ചമയക്കം കൊണ്ടുള്ള ഗുണങ്ങൾ, അനുയോജ്യമായ സമയം, പൊസിഷൻ എന്നിവ അറിയാം

ഉച്ചഭക്ഷണം കഴിഞ്ഞ് 5-10 മിനിറ്റിനുശേഷമാണ് ഉറങ്ങേണ്ടത്

sleep, health, ie malayalam
പ്രതീകാത്മക ചിത്രം

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചശേഷം ഒന്നുറങ്ങാൻ തോന്നാറുണ്ടെങ്കിലും ഉച്ചമയക്കം ഒഴിവാക്കാറുള്ളവരാണോ നിങ്ങൾ?. എന്നാൽ ഇനി ഉച്ചമയക്കം ഒഴിവാക്കേണ്ട. ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങുന്നത് നല്ലതെന്നാണ് പറയുന്നത്. ഉച്ചമയക്കം കൊണ്ട് ഗുണങ്ങളുണ്ടെങ്കിലും ശരിയായ രീതിയിൽ വേണമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ.

ഉച്ചമയക്കം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ?

  • മെച്ചപ്പെട്ട ഹൃദയാരോഗ്യം. ഉയർന്ന ബിപി ഉള്ളവർക്കും അല്ലെങ്കിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയ ചെയ്തവർക്കും നല്ലതാണ്
  • മെച്ചപ്പെട്ട ഹോർമോൺ ബാലൻസ്
  • മെച്ചപ്പെട്ട ദഹനം
  • രാത്രിയിൽ നല്ല ഉറക്കം
  • കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു

ഉച്ചമയക്കത്തിനുള്ള ശരിയായ സമയവും പൊസിഷനും ഏതാണെന്ന് റുജുത പറഞ്ഞിട്ടുണ്ട്.

ഉച്ചമയക്കം എപ്പോൾ? ഉച്ചഭക്ഷണം കഴിഞ്ഞ് 5-10 മിനിറ്റിനുശേഷം.
എങ്ങനെ? ഇടതുവശം ചരിഞ്ഞ് വളഞ്ഞു കിടക്കുക.
സമയം: 10-30 മിനിറ്റ് (ചെറുപ്പക്കാർക്കും പ്രായമായവർക്കും രോഗികൾക്കും ഏകദേശം 90 മിനിറ്റ്)
ഉറങ്ങാൻ അനുയോജ്യമായ സമയം: ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിൽ

ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

  • വൈകീട്ട് നാലിനും ഏഴിനും ഇടയിലുള്ള ഉറക്കം
  • ഉച്ചഭക്ഷണത്തിന് ശേഷം ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുക.
  • ഒരു സമയം 30 മിനിറ്റിനപ്പുറം ഉറങ്ങുക.
  • ടിവി ഓണാക്കി ഉറങ്ങുക.

ഉച്ച മയക്കം കൊണ്ട് ഓർമ്മ വർധിപ്പിക്കുന്നു, ജോലി പ്രകടനം മെച്ചപ്പെടുത്തുന്നു, മാനസികാവസ്ഥ ഉയർത്തുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, നിങ്ങളെ കൂടുതൽ ജാഗരൂകരാക്കുന്നു എന്നീ ഗുണങ്ങളുണ്ടെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഫിസീഷ്യൻ ഡോ.റിതേഷ് ഷാ പറഞ്ഞു.

“സുഖകരമായതും ശ്രദ്ധ തിരിയാത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങുന്നത് നല്ല ഉറക്കത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, കൂടുതൽ നേരം ഉറങ്ങുന്നത് ഒഴിവാക്കുക, കാരണം പിന്നീട് നിങ്ങൾക്ക് തളർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്,” ഡോ.ഷാ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The right way time and position to take a short post lunch nap