/indian-express-malayalam/media/media_files/2026/01/05/healthy-life-2026-01-05-09-21-57.jpg)
Image Source: Freepik
നമ്മുടെ ആരോഗ്യം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക ഹൃദയമോ കരളോ ശ്വാസകോശമോ ഒക്കെയാവാം. എന്നാൽ, ശരീരം എത്ര വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്നുവെന്ന് നിശ്ചയിക്കുന്നതിൽ ഇവയൊന്നുമല്ല പ്രധാനിയെന്ന് വെളിപ്പെടുത്തുകയാണ് ആരോഗ്യ വിദഗ്ധനായ ഡോ.ശ്രദ്ധേയ് കത്യാർ. നമ്മുടെ ദീർഘായുസിനെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പലപ്പോഴും നാം അവഗണിക്കുന്ന പാൻക്രിയാസ് എന്ന അവയവമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Also Read: ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്
എന്തുകൊണ്ട് പാൻക്രിയാസ്?
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, പഞ്ചസാരയുടെയും പ്രോട്ടീന്റെയും അളവ് ക്രമീകരിക്കുക, കോശങ്ങളിലെ വീക്കം തടയുക എന്നിവയാണ് പാൻക്രിയാസിന്റെ പ്രധാന ചുമതലകൾ. പാൻക്രിയാസിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരം സാവധാനം തളരാൻ തുടങ്ങുന്നു. വിട്ടുമാറാത്ത വയർ വീർക്കൽ, മാനസികമായ മടുപ്പ്, അകാരണമായ ക്ഷീണം, ശരീരത്തിന് അനുഭവപ്പെടുന്ന ഭാരം എന്നിവയൊക്കെ ഇതിന്റെ സൂചനകളാണ്.
പാൻക്രിയാസിനെ തളർത്തുന്ന ശീലങ്ങൾ
പഞ്ചസാരയോ മദ്യമോ മാത്രമല്ല പാൻക്രിയാസിന് വില്ലനാകുന്നത്. ഭക്ഷണക്രമത്തിലെ അച്ചടക്കമില്ലായ്മയാണ് ഏറ്റവും വലിയ ഭീഷണി. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് പാൻക്രിയാസിനെ അമിതമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഈ അവയവത്തെ സമ്മർദത്തിലാക്കും. എപ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്ന ശീലം ദഹനരസങ്ങൾ തുടർച്ചയായി ഉത്പാദിപ്പിക്കാൻ പാൻക്രിയാസിനെ നിർബന്ധിതമാക്കുന്നു. ഒരു ചെറിയ ബിസ്ക്കറ്റ് കഴിച്ചാൽ പോലും ഈ പ്രക്രിയ നടക്കുന്നു എന്നത് പലരും തിരിച്ചറിയുന്നില്ല.
Also Read: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ
പരിഹാരമാർഗങ്ങൾ
പാൻക്രിയാസിനെ പുനരുജ്ജീവിപ്പിക്കാൻ ചില ലളിതമായ ശീലങ്ങൾ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
കൃത്യമായ സമയം: ഭക്ഷണം കഴിക്കുന്നതിൽ കൃത്യമായ ഒരു സമയം നിലനിർത്തുക. ലഘുഭക്ഷണങ്ങൾ ഒഴിവാക്കി ഓരോ നേരത്തെ ഭക്ഷണത്തിനും ഇടയിൽ 3-4 മണിക്കൂർ ഇടവേള നൽകുക.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: രാത്രിയിൽ 12 മുതൽ 14 മണിക്കൂർ വരെ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം നൽകുക. ഇത് പാൻക്രിയാസിലെ കോശങ്ങൾ സ്വയം സുഖപ്പെടാൻ സഹായിക്കും.
ശ്രദ്ധയോടെയുള്ള ഭക്ഷണം: മൊബൈലോ ടിവിയോ നോക്കാതെ മനസിരുത്തി ഭക്ഷണം കഴിക്കുന്നത് ദഹനം സുഗമമാക്കും.
Also Read: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?
പാൻക്രിയാസിനൊപ്പം തന്നെ ദീർഘായുസിന് മസിലുകളുടെ പങ്കും വളരെ വലുതാണ്. മസിലുകൾ വെറുമൊരു ശാരീരിക ഭംഗിയല്ല, മറിച്ച് ശരീരത്തിലെ മെറ്റബോളിസത്തെ സംരക്ഷിക്കുന്ന കവചമാണ്. മസിലുകൾ കുറയുന്നത് വാർധക്യത്തെ വേഗത്തിലാക്കുന്നു. കൊളസ്ട്രോൾ നിലയേക്കാൾ കൃത്യമായി ഒരാളുടെ ആയുസ് പ്രവചിക്കാൻ കാലിലെ മസിലുകളുടെ കരുത്തിന് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
The organ that makes you age 2x FASTER (but nobody protects it):
— Dr SHRADDHEY KATIYAR (@Wegiveyouhealt1) January 3, 2026
1. The pancreas - the main organ of longevity.
Not the heart, not the brain, not even the liver.
It is the one that controls metabolism, absorption of protein and sugar, intlammation, and energy levels.
When it…
ജിമ്മിൽ പോയി മസിൽ ഉണ്ടാക്കുന്നതിനേക്കാൾ പ്രധാനം ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയും കൃത്യമായ ഇടവേളകളിൽ നടക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്യുക എന്നതാണ്. പാൻക്രിയാസിന്റെ ആരോഗ്യവും മസിലുകളുടെ കരുത്തും ഒരുമിച്ചു ചേരുമ്പോൾ ദീർഘായുസ് നിങ്ങളെ തേടിയെത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജിമ്മൊന്നും വേണ്ട, വയറിലെ കൊഴുപ്പ് ഉരുക്കി അരക്കെട്ട് ഒതുങ്ങിക്കിട്ടും; ഈ ലഘുഭക്ഷണം ദിവസവും കഴിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us