scorecardresearch
Latest News

ചീത്ത എൽഡിഎൽ കൊളസ്‌ട്രോളും രക്തസമ്മർദവും നിയന്ത്രിക്കും; എള്ളിന്റെ പോഷക ഗുണങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ചെമ്പ് പോലുള്ള മൈക്രോ ന്യൂട്രിയന്റുകൾ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ എള്ള് നിറഞ്ഞിരിക്കുന്നു

sesame seeds, health, ie malayalm

എള്ള് നമുക്കെല്ലാം സുപരിചിതമായ ഭക്ഷണമാണ്. ഈ സൂപ്പർഫുഡ് നമ്മുടെ പ്രധാന ഭക്ഷണമാകാൻ ധാരാളം കാരണങ്ങളുണ്ട്. പ്രോട്ടീനാൽ സമ്പുഷ്ടമായ ഇവ വെജിറ്റേറിയൻ, വീഗൻ ഡയറ്റുകളിൽ പ്രധാന ഭാഗമാണ്. നാരുകൾ, വിറ്റാമിനുകൾ, ചെമ്പ് പോലുള്ള മൈക്രോ ന്യൂട്രിയന്റുകൾ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത രോഗങ്ങൾക്കെതിരായ പ്രതിരോധ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നയാണ് എള്ള്.

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു

ലിഗ്നൻസ്, ഫൈറ്റോസ്റ്റെറോളുകൾ എന്നിങ്ങനെ രണ്ട് സസ്യ അധിഷ്ഠിത സംയുക്തങ്ങൾ എള്ളിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. മാത്രമല്ല, ഫൈറ്റോസ്റ്റെറോളുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എള്ളിൽ പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉയർന്ന ശതമാനം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള ഭക്ഷണത്തിന് എള്ളിനെ അനുയോജ്യമാക്കുന്നു.

രക്തസമ്മർദം നിയന്ത്രിക്കുന്നു

ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എള്ളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കുറഞ്ഞ രക്തസമ്മർദം നിലനിർത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ഒരു പഠനത്തിന്റെ ഭാഗമായി, ഉയർന്ന രക്തസമ്മർദമുള്ള ആളുകൾ ദിവസവും 2.5 ഗ്രാം പൊടിയും കറുത്ത എള്ളും ഒരു കാപ്സ്യൂൾ രൂപത്തിൽ കഴിക്കാൻ ആവശ്യപ്പെട്ടു. ഒരു മാസത്തെ കാലയളവിനു ശേഷമുണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു.

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു

എള്ളെണ്ണ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് വീക്കം കുറയ്ക്കാനും ചീത്ത എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം, കൊറോണറി ആർട്ടറി രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എള്ളെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും.

പ്രമേഹരോഗികൾക്ക് മികച്ചത്

എള്ളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ദഹനപ്രക്രിയ മന്ദഗതിയിലാക്കുന്നതിലൂടെ പഞ്ചസാരയുടെ വർധനവ് തടയുന്നു. എള്ളിലെ കുറഞ്ഞ അന്നജം ഗ്ലൂക്കോസ് നിയന്ത്രണത്തിനുള്ള അവയുടെ ഗുണങ്ങൾ വർധിപ്പിക്കുന്നു. എള്ളിലെ പിനോറെസിനോൾ എന്ന സംയുക്തം ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും. അവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.

ഉറക്കത്തെ സഹായിക്കുന്നു

എള്ളിൽ സമ്മർദം ഒഴിവാക്കുന്ന ധാതുക്കൾ, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ തയാമിൻ, ട്രിപ്റ്റോഫാൻ എന്നിവ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. നല്ല ഉറക്കം നൽകാൻ ഇത് സഹായിക്കുന്നു.

ലേഖനം എഴുതിയത് നേഹ ഭാട്ടിയ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The nutrition perks of sesame seeds