മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അനിവാര്യ ഘടകമാണ് ദന്ത ശുചിത്വം. അതിനാൽ, ദന്ത പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കേണ്ടത് പ്രധാനമാണ്. ചിലപ്പോൾ ലളിതമായ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാക്കും. അവയിലൊന്ന് വായ് നാറ്റത്തെ അകറ്റാൻ വേപ്പിൻ തണ്ട് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതാണ്.
കൃത്രിമ ഫ്രെഷ്നറുകൾ ഉപയോഗിച്ച് വായിൽ സ്പ്രേ ചെയ്യുന്നത് ദന്തപ്രശ്നങ്ങൾ പൂർണമായും പരിഹരിക്കില്ല. ധാരാളം ഗുണങ്ങളുള്ള വേപ്പിൻ തണ്ടുകളോ പേസ്റ്റോ ഉപയോഗിക്കുകയെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിധി ഗുപ്ത പറഞ്ഞു.
ഗുണങ്ങൾ
- മോണയെ ബലപ്പെടുത്തുന്നു
- ദുർഗന്ധം ഇല്ലാതാക്കുന്നു
- പല്ലുകൾ വെളുത്തതാക്കുന്നു
വേപ്പിൻ തണ്ടുകളിൽ ശക്തമായ ആന്റി മൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്ന് ഗുപ്ത പറഞ്ഞു. നല്ല ഫലം കിട്ടാനായി ആഴ്ചയിൽ രണ്ടുതവണയെങ്കിലും വേപ്പിൻ തണ്ട് ഉപയോഗിച്ച് പല്ല് തേയ്ക്കണമെന്ന് അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം തടയും, വായ്നാറ്റം അകറ്റും; വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങൾ