scorecardresearch

മലത്തിന്റെ നിറവും ആരോഗ്യസ്ഥിതിയും; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മലത്തിന്റെ നിറം ചുവപ്പ്, മഞ്ഞ, പച്ച, ചാരം എന്നിങ്ങനെ പലതരത്തിലാകുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ്. അത് എന്തൊക്കെയാണെന്നും ആശങ്കപ്പെടേണ്ടതുണ്ടോ എന്നും പരിശോധിക്കാം

മലത്തിന്റെ നിറവും ആരോഗ്യസ്ഥിതിയും; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്ഥിരമായ മലവിസര്‍ജനം ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതുമാത്രമല്ല മലമൂത്രവിസര്‍ജനത്തിന്റെ നിറത്തിനും രൂപത്തിനും ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മലബന്ധം, വയറിളക്കം തുടങ്ങിയ അവസ്ഥകളിലെന്നപോലെ, മലത്തിന്റെ നിറത്തിലുള്ള മാറ്റങ്ങൾ മലം ആവൃത്തിയിലെ മാറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്‌തമായ രോഗങ്ങളുടെ സൂചകങ്ങളാണെന്ന് നോയിഡയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം എച്ചഒഡി ഡോ. അജയ് അഗര്‍വാള്‍ പറയുന്നു.

സാധാരണ മലത്തിന്റെ നിറം എങ്ങനെയിരിക്കും?

ഒരു വ്യക്തിയുടെ ഭക്ഷണക്രമവും ജനിതകശാസ്ത്രവും അനുസരിച്ച്, മലത്തിന്റെ നിറം സാധാരണയായി ഇളം മഞ്ഞ മുതൽ തവിട്ട് വരെയാകാം. സാധാരണ മലം മൃദുവായതും ഉറച്ച സോസേജ് പോലെയുള്ള ആകൃതിയിലുമായിരിക്കുമെന്നാണ് ഷാലിമാർ ബാഗിലെ മാക്സ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി സീനിയർ ഡയറക്ടർ ഡോ രാജേഷ് ഉപാധ്യായ പറയുന്നത്.

മലത്തിന്റെ നിറം മാറുന്നതിന് പിന്നിലെ കാരണങ്ങള്‍

ചുവന്ന നിറം

മലത്തിലൂടെ രക്തം വരുന്നത് നിങ്ങളുടെ താഴെയുള്ള ദഹനനാളത്തില്‍ രക്തസ്രാവമുള്ളതിനാലാണ്. ഇത് ആശങ്കപ്പെടേണ്ട ഒന്നാണ്. ചികിത്സ ആവശ്യമായ സാഹചര്യം കൂടിയാണ്, ഡോ. അഗര്‍വാള്‍ വ്യക്തമാക്കി. ഹെമറോയ്ഡുകൾ, മലദ്വാരത്തില്‍ വിള്ളൽ, വൻകുടലില്‍ പുണ്ണ് എന്നിവയുള്ളപ്പോഴാണ് രക്തസ്രാവമുണ്ടാകുന്നത്. അടിയന്തര ചികിത്സ ആവശ്യമില്ലെങ്കിലും വിദഗ്ദരുടെ ഉപദേശം തേടുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറുപ്പ് നിറം

നിങ്ങൾ കറുത്ത നിറത്തിലുള്ള മലം വിസര്‍ജിക്കുകയാണെങ്കില്‍ അത് മുകളിലെ ദഹനനാളത്തിൽ നിന്നുള്ള രക്തസ്രാവം മൂലമായിരിക്കാം. പെപ്റ്റിക് അൾസർ, അന്നനാളത്തിലെ വെരിക്കീസ്, എന്‍എസ്എഐഡി പോലുള്ള മരുന്നുകൾ, എച്ച് പൈലോറി അണുബാധകൾ അങ്ങനെ പലതുമാകാം ഇതിന്റെ കാരണങ്ങള്‍. അയണ്‍ അടങ്ങിയ വസ്തുക്കള്‍ കഴിക്കുന്നതും മലത്തിന്റെ നിറം കറുപ്പാകാന്‍ കാരണമാകുമെന്ന് ഡോ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ചാരനിറം

നിങ്ങളുടെ മലത്തില്‍ പിത്തരസത്തിന്റെ കുറവുണ്ടെങ്കില്‍ അത് ചാരനിറത്തിൽ കാണപ്പെടും. “ഇളം നിറമാണെങ്കില്‍ കുടലിലേക്കുള്ള പിത്തരസത്തിന്റെ ഒഴുക്ക് തടസപ്പെടുന്ന ഒരു അവസ്ഥ കാരണമാകാം. ട്യൂമർ, പിത്തസഞ്ചിയിലെ കല്ല് എന്നിവയൊക്കെയാകാം പിത്തരസത്തിന്റെ ഒഴുക്കിന് തടസമാകുന്നത്. ഈ രോഗാവസ്ഥകൾ താരതമ്യേന സാവധാനത്തിൽ പുരോഗമിക്കുന്ന ഒന്നാണ്. അതിനാല്‍ കാലക്രമേണ മലം വിളറിയതായിത്തീരുകയു മലത്തിന്റെ നിറം ചാരനിറമായിത്തീരും.

മഞ്ഞനിറം

ദഹിക്കാത്ത കൊഴുപ്പിന്റെ സാന്നിധ്യമാണ് മലം മഞ്ഞനിറമാകുന്നതിന്റെ കാരണം. കുടലിലേക്ക് ദഹന എൻസൈമുകൾ വിതരണം ചെയ്യുന്നത് കുറയ്ക്കുന്ന പാൻക്രിയാസുമായി ബന്ധപ്പെട്ട രോഗങ്ങൾ, ക്രോണിക് പാൻക്രിയാറ്റിസ്, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒര്‍ലിസ്റ്റാറ്റ് പോലുള്ള മരുന്നുകളും മലത്തിന്റെ നിറം മഞ്ഞയാകുന്നതിന് കാരണമാകും. ചില തരത്തിലുള്ള മഞ്ഞപ്പിത്തം ഉള്ള രോഗികളിലും ഇത്തരം മലം കാണാം.

പച്ച നിറം

മലം കുടലിലൂടെ അതിവേഗം കടന്നുപോകുമ്പോൾ (വയറിളക്കം), ബിലിറൂബിൻ അതിന്റെ സാധാരണ രാസമാറ്റങ്ങൾക്ക് വിധേയമാകാൻ കുറച്ച് സമയമെടുക്കും. വേഗത്തിലുള്ള ഈ പ്രക്രിയ കാരണമാണ് മലം പച്ചയായി കാണപ്പെടുന്നതെന്ന് ഡോ. അഗർവാൾ പറഞ്ഞു. “അമിതമായ അളവിൽ പച്ച നിറമുള്ള ഭക്ഷണങ്ങൾ പച്ചക്കറികൾ എന്നിവ കഴിക്കുന്നത് മലത്തിന്റെ നിറം സാധാരണയേക്കാൾ കൂടുതൽ പച്ചയായി മാറുന്നതിന് കാരണമാകും. ഇതില്‍ വലിയ ആശങ്കയുടെ കാര്യമില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The colour of your poop reveals a lot about health all you need to know