scorecardresearch
Latest News

മഞ്ഞക്കരു കഴിക്കാമോ? ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുട്ട കഴിക്കേണ്ടത് ഇങ്ങനെ

സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. അതായത് ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അവയിൽ അടങ്ങിയിട്ടുണ്ട്

Egg yolks and cholesterol, Do egg yolks increase risk of heart disease?Myth vs reality: egg yolks and heart health, Harvard Medical School on egg yolks and cholesterol

മിക്കവരുടെയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്ന ഒന്നാണ് മുട്ടകൾ. അവയുടെ
മികച്ച പോഷകമൂല്യം ആളുകൾക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും സാധാരണവും പ്രധാനപ്പെട്ടതുമായ പ്രഭാതഭക്ഷണ ഇനങ്ങളിൽ ഒന്നായി ഇവ കണക്കാക്കപ്പെടുന്നു. എന്നാലും മിക്ക ആളുകളിലും ഇവ കഴിക്കാമോ എന്നത് ഒരു സംശയമായി നിലനിൽക്കുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും അവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചുമറിയാം.

മുട്ട മുഴുവനായി കഴിക്കാമോ? മഞ്ഞക്കരു ഒഴിവാക്കേണ്ടതുണ്ടോ?

“കൊഴുപ്പും കൊളസ്ട്രോളും” അടങ്ങിയിട്ടുണ്ടെന്ന് കരുതുന്നതിനാൽ പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുന്നു. എന്നാൽ മഞ്ഞക്കരുവിൽ, ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകളും നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുണം ചെയ്യുമെന്നും പോഷകാഹാര വിദഗ്ധനായ മാക് സിങ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

“മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനു പുറമേ, ഒമേഗ -3 കൊഴുപ്പുകൾ ഉൾപ്പെടെയുള്ള ഹൃദയാരോഗ്യമുള്ള അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്,”മാക് പറയുന്നു.

റൈബോഫ്ലേവിൻ (വളർച്ചയ്ക്കും മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിനും ആവശ്യമാണ്), വിറ്റാമിൻ ഡി ( ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് അത്യന്തം പ്രധാനമാണ്), വിറ്റാമിൻ ബി-12 (ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തെ സഹായിക്കുന്നു) പോലുള്ള നിരവധി ഗുണകരമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു. “മുട്ടയുടെ വെള്ളയിൽ ഗണ്യമായ അളവിൽ പ്രോട്ടീൻ ഉണ്ടെങ്കിലും മറ്റെല്ലാ ഗുണങ്ങളും കുറവാണ്,”മുട്ടയുടെ മഞ്ഞക്കരുവിന്റെ വിവിധ ആരോഗ്യ ഗുണങ്ങൾ പങ്കുവെച്ചുകൊണ്ട് മാക് പറഞ്ഞു.

“മുട്ട മുഴുവനായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം മഞ്ഞക്കരുവിൽ വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയും കോളിൻ പോലെയുള്ള പ്രധാനപ്പെട്ട പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇവ ആരോഗ്യകരമായ കൊഴുപ്പുകളാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു,” ഭുവനേശ്വർ, കെയർ ഹോസ്പിറ്റൽസ്, സീനിയർ ഡയറ്റീഷ്യൻ ഗുരു പ്രസാദ് ദാസ് പറയുന്നു.

മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ: സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. അതായത് ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെ ആരോഗ്യം : മുട്ടയുടെ മഞ്ഞക്കരുത്തിലുള്ള കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിനും വികാസത്തിനും പ്രധാനമാണ്.

കണ്ണിന്റെ ആരോഗ്യം: മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അവ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: മുട്ടയുടെ മഞ്ഞക്കരുത്തിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

ഹൃദ്രോഗമുള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതുണ്ടോ?

“ഭക്ഷണ കൊളസ്‌ട്രോൾ രക്തത്തിലെ കൊളസ്‌ട്രോളുമായി ബന്ധമില്ലെന്ന് ഏറ്റവും പുതിയ പഠനങ്ങളിൽ സൂചിപ്പിക്കുന്നു,” ഡയറ്ററി കൊളസ്‌ട്രോൾ ആൻഡ് ലാക്ക് ഓഫ് എവിഡൻസ് ഇൻ കാർഡിയോവാസ്‌കുലാർ ഡിസീസ് എന്ന ജേർണലിലെ പഠനത്തെ ആസ്പദമാക്കി മാക് പറയുന്നു.

എന്നിരുന്നാലും, ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പ്രതിദിനം ഒരു മുട്ട എന്നതാണ് നിലവിലെ ശുപാർശ.

മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?

പാചക രീതികൾ മുട്ടയുടെ പോഷക മൂല്യത്തെ ബാധിക്കുമെന്ന് ഓർമ്മിക്കേണ്ടതാണ്. “മുട്ട പുഴങ്ങുക, വാട്ടുക, എന്നിവയെല്ലാം മുട്ടയുടെ പോഷകമൂല്യം നിലനിർത്താൻ സഹായിക്കുന്ന നല്ല പാചകരീതികളാണ്. മറുവശത്ത്, മുട്ട പൊരിക്കുന്നത് അധിക കലോറിയും അനാരോഗ്യകരമായ കൊഴുപ്പും ചേർക്കാം,”ഗുരു പ്രസാദ് പറഞ്ഞു.

മുട്ട ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്റെ ഉപദേശം ഇല്ലെങ്കിൽ, മുട്ടകൾ കഴിക്കുന്നത് പ്രധാനമാണ്. മുട്ട കഴിക്കുമ്പോൾ, ആരോഗ്യകരമായ പാചക രീതികൾ തിരഞ്ഞെടുക്കുന്നതും വ്യക്തിപരമായ ആരോഗ്യ ആശങ്കകളും നിയന്ത്രണങ്ങളും മനസ്സിൽ സൂക്ഷിക്കുന്നതും പ്രധാനമാണ്, ഗുരു പ്രസാദ് പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The best way to consume eggs

Best of Express