/indian-express-malayalam/media/media_files/2025/11/29/garlic-2025-11-29-15-22-28.jpg)
Source: Freepik
നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിലുപരി, ഒട്ടേറെ ഔഷധഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. അല്ലിസിൻ പോലുള്ള ബയോആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എന്നാൽ വെളുത്തുള്ളി എപ്പോൾ കഴിക്കുന്നുവെന്നത് ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെളുത്തുള്ളി കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാം.
Also Read: പുതുവത്സരത്തിന് മുമ്പ് വണ്ണം കുറയ്ക്കാം, ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ തുടങ്ങൂ
1. രോഗപ്രതിരോധശേഷിക്ക്
രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും ഉത്തമം. വെളുത്തുള്ളി ചതയ്ക്കുമ്പോഴോ മുറിക്കുമ്പോഴോ രൂപപ്പെടുന്ന അല്ലിസിൻ എന്ന ഘടകം രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സജമാക്കുകയും ചെയ്യുന്നു. രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലതെങ്കിലും, ദിവസവും ഭക്ഷണത്തോടൊപ്പമോ സപ്ലിമെന്റായോ കഴിക്കുന്നതും ഗുണകരമാണ്.
Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കും, ഗ്യാസ് ഒഴിവാക്കും; ഈ ഇല ദിവസവും ചവയ്ക്കാം
2. ഹൃദയാരോഗ്യത്തിന്
രക്തസമ്മർദം നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ഹൃദയധമനികളിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് തടയാനും വെളുത്തുള്ളി സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഹൃദയത്തെ സംരക്ഷിക്കുന്നു. രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിലേക്ക് ഇതിന്റെ ഗുണങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും.
3. വീക്കം കുറയ്ക്കാൻ
സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് വെളുത്തുള്ളി ആശ്വാസം നൽകും. ശരീരവേദനയും വീക്കവും കുറയ്ക്കാൻ ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ സഹായിക്കുന്നു. ഇതിനായി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉചിതം. എന്നാൽ അത്താഴത്തിനൊപ്പം വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് രാത്രിയിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
Also Read: മരുന്ന്, വ്യായാമം, ഉപ്പ് കുറഞ്ഞ ഭക്ഷണം; രക്തസമ്മർദം നിയന്ത്രിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
4. ദഹനത്തിന്
വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രീബയോട്ടിക് ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് കാര്യക്ഷമമാക്കാനും സഹായിക്കുന്നു. ഭക്ഷണത്തിനൊപ്പം വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കും.
ചുരുക്കത്തിൽ രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ദഹനസംബന്ധമായ ഗുണങ്ങൾക്കും രാത്രിയിലെ വീക്കം കുറയ്ക്കാനും ഭക്ഷണത്തിനൊപ്പം (പ്രത്യേകിച്ച് അത്താഴത്തിൽ) വെളുത്തുള്ളി ഉൾപ്പെടുത്താവുന്നതാണ്. പച്ചയ്ക്കോ, വേവിച്ചോ കറികളിൽ ചേർത്തോ ഇത് ശീലമാക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നേരത്തെ അത്താഴം, പതിവ് വ്യായാമം; പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാൻ ഈ 4 കാര്യങ്ങൾ ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us