scorecardresearch

ആയുർവേദ പ്രകാരം ഉറങ്ങാനുള്ള ഏറ്റവും നല്ല പൊസിഷൻ ഇതാണ്

നിങ്ങൾ ഒരിക്കലും വടക്കോട്ട് തലവെച്ച് ഉറങ്ങരുതെന്നാണ് ആയുർവേദ ഡോ.ദിക്സ ഭവ്സർ പറയുന്നത്

sleep, health, ie malayalam

സുഗമമായ ദൈനംദിന പ്രവർത്തനത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കുന്നത് മുതൽ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നത് വരെ – മൊത്തത്തിലുള്ള ക്ഷേമം നിലനിർത്തുന്നതിന് നല്ല ഉറക്കം വേണം. ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കത്തിന്റെ മോശം ഗുണനിലവാരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

ആയുർവേദം അനുസരിച്ച്, ഉറങ്ങാൻ കിടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചായ, കാപ്പി ഒഴിവാക്കുക, മൊബൈൽ, ലാപ്ടോപ് എന്നിവയിൽ നിന്ന് അകന്നുനിൽക്കുക, പകൽ ഉറക്കം പരിമിതപ്പെടുത്തുക തുടങ്ങിയ ശീലങ്ങൾ പരിശീലിക്കുന്നതിനു പുറമേ, ഉറങ്ങാൻ കിടക്കുന്ന പൊസിഷനിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

നിങ്ങൾ ഒരിക്കലും വടക്കോട്ട് തലവെച്ച് ഉറങ്ങരുതെന്നാണ് ആയുർവേദ ഡോ.ദിക്സ ഭവ്സർ പറയുന്നത്. കൂടാതെ, വ്യത്യസ്ത ദിശകളിൽ ഉറങ്ങുന്നതിന്റെ ആഘാതത്തെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.

വടക്ക്

ഒരാൾ വടക്കോട്ട് തലവെച്ച് ഉറങ്ങുകയാണെങ്കിൽ, അവർക്ക് രാത്രിയിൽ സ്വസ്ഥമായ ഉറക്കം ലഭിക്കില്ലെന്നും രാവിലെ ക്ഷീണത്താൽ തളർന്ന് എഴുന്നേൽക്കാൻ സാധ്യതയുണ്ടെന്നും ഡോ.ഭാവ്സർ വിശദീകരിച്ചു. കാരണം, മനുഷ്യന്റെ തല പോലെ തന്നെ ഭൂമിയുടെ വടക്കും പോസിറ്റീവ് ചാർജുള്ളതാണ്. പോസിറ്റീവ് ചാർജുള്ള രണ്ട് കാന്തങ്ങൾ മനസ്സിനെ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഈ ആകർഷണ ശക്തി ആയുർവേദപരമായി, രക്തചംക്രമണം, സമ്മർദ്ദം, മനസ്സിന്റെ അസ്വസ്ഥത എന്നിവയെ ബാധിക്കുമെന്നും അവർ പറഞ്ഞു.

കിഴക്ക്

നിങ്ങൾ പഠനത്തിൽ ഏർപ്പെട്ടിരിക്കുകയും പഠിച്ച കാര്യങ്ങൾ ഓർക്കേണ്ടതുണ്ടെങ്കിൽ, കിഴക്ക് തലവച്ച് ഉറങ്ങണമെന്ന് അവർ നിർദേശിച്ചു. “രക്തചംക്രമണത്തിലൂടെ, ഇത് ഏകാഗ്രത മെച്ചപ്പെടുത്തുമെന്നും നല്ല ഉറക്കവും നല്ല ആരോഗ്യം നൽകുമെന്നും പറയപ്പെടുന്നു.”

പടിഞ്ഞാറ്

വാസ്തു ശാസ്ത്രമനുസരിച്ച്, പടിഞ്ഞാറോട്ട് തല വച്ച് ഉറങ്ങുന്നത് അസ്വസ്ഥമായ ഒരു രാത്രി ഉറക്കം നൽകുമെന്ന് പറഞ്ഞു. കാരണം “ഇത് മോശം സ്വപ്നങ്ങൾ കാണാൻ ഇടയാക്കും, വളരെ ശാന്തമായ ഉറക്കം നൽകില്ല”.

തെക്ക്

തെക്കോട്ട് തല വച്ച് ഉറങ്ങുന്നത് ആഴമേറിയതും നല്ല ഉറക്കത്തിന്റെ ദിശയായി കണക്കാക്കപ്പെടുന്നു. “തെക്ക് നെഗറ്റീവ് ചാർജുള്ളതും നിങ്ങളുടെ തല പോസിറ്റീവ് ചാർജുള്ളതുമായതിനാൽ, നിങ്ങളുടെ തലയ്ക്കും ദിശയ്ക്കും ഇടയിൽ ചേർച്ചയുള്ള ആകർഷണമുണ്ട്. അതിനാൽ തെക്കോട്ടു തലവച്ച് ഉറങ്ങണം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: The best sleeping position according to ayurveda