/indian-express-malayalam/media/media_files/uploads/2023/03/Fruits-1.jpg)
പഴങ്ങൾ. Photo: Dhanya K Vilayil/IE Malayalam
സംസ്കരിച്ചതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാര ആരോഗ്യത്തിന് ഹാനികരമാണെന്നും ഉയർന്ന രക്തസമ്മർദ്ദം, മുഖക്കുരു, ശരീരഭാരം, പ്രമേഹം, ഫാറ്റി ലിവർ രോഗം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നും മിക്ക ആളുകൾക്കും അറിയാം. എന്നിരുന്നാലും, മധുരപലഹാരങ്ങൾ കഴിക്കാനും മധുരം കഴിക്കാനും ആഗ്രഹം ഉള്ളവർക്ക് അത്തരം ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
പക്ഷേ, നിങ്ങളുടെ മധുരത്തോടുള്ള അമിത പ്രിയത്തെ തൃപ്തിപ്പെടുത്താൻ ആരോഗ്യകരമായ ഒരു മാർഗമുണ്ടെന്ന് നിങ്ങളോട് പറഞ്ഞാലോ? "മധുരം കഴിക്കാനുള്ള ആഗ്രഹം തൃപ്തിപ്പെടുത്താൻ തലച്ചോറിന് ആരോഗ്യകരമായ ചില ഭക്ഷണങ്ങളെക്കുറിച്ച്," എംഡിയും ന്യൂട്രീഷണൽ സൈക്യാട്രിസ്റ്റുമായ ഡോ. ഉമാ നായിഡൂ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
“പഴം അല്ലാതെ മറ്റൊന്നും കഴിക്കേണ്ട! പഴങ്ങളെ 'പ്രകൃതിയുടെ മിഠായി' എന്ന് കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കാരണം അത് സ്വാഭാവിക മധുരമുള്ളതും മാനസിക ഫിറ്റ്നസിനെ പിന്തുണയ്ക്കുന്ന നിരവധി മൂഡ് ബൂസ്റ്റിംഗ് പ്ലാന്റ് സംയുക്തങ്ങളും നൽകുന്നു,”വിദഗ്ധ പറയുന്നു.
പഴങ്ങളുടെ ഗുണങ്ങൾ
പഴങ്ങൾക്ക്, സ്വാഭാവികമായും മധുരമുണ്ട്. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് സസ്യ ഘടകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരാളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. “കൂടാതെ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും പഴങ്ങളിൽ ഉയർന്നതാണ്,”ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറ്റീഷ്യൻ സുഷമ പിഎസ് പറഞ്ഞു.
പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിന് ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകങ്ങളും വേഗത്തിലുള്ളതും എന്നാൽ നീണ്ടുനിൽക്കുന്നതുമായ ഊർജ്ജത്തോടൊപ്പം മെറ്റബോളിസത്തെ സുസ്ഥിരമായി നിലനിർത്തുമെന്നും സുഷമ കൂട്ടിച്ചേർത്തു. "സ്വാഭാവിക മധുരവും പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങളും പഴങ്ങളിൽ കാണാം," സുഷമ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ചില പ്രത്യേക പഴങ്ങളുടെ ഗുണങ്ങളും ഡോ. ഉമാ പട്ടികപ്പെടുത്തി
സ്ട്രോബെറി, ബ്ലൂബെറി: ന്യൂറോ ഇൻഫ്ലമേഷൻ കുറയ്ക്കാൻ നാരുകളും ആന്തോസയാനിനും ധാരാളം.
കിവി: സെറോടോണിൻ അടങ്ങിയിട്ടുണ്ട്, ഉറങ്ങുന്നതിന് മുമ്പ് രണ്ടെണ്ണം കഴിക്കുന്നത് നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.
നാരങ്ങ, ഓറഞ്ച്: ന്യൂറോ ട്രാൻസ്മിറ്ററിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ചെറി: ആരോഗ്യകരമായ മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും പിന്തുണയ്ക്കുന്ന പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ: വിറ്റാമിൻ ബി 6 സ്വാഭാവികമായും ഉയർന്നതാണ്. ഇതിന്റെ കുറവ് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആപ്പിൾ: ആരോഗ്യകരമായ മൈക്രോബയോമിനായി കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു പ്രീബയോട്ടിക് ഫൈബറായ പെക്റ്റിന്റെ മികച്ച ഉറവിടം.
സ്വാഭാവികവും സംസ്കരിച്ച (വെളുത്ത) പഞ്ചസാരയും
ഏത് രൂപത്തിലും കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് പഞ്ചസാരയാണെന്ന് ഡയബറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയും സീനിയർ ഡയബറ്റോളജിസ്റ്റ്-എസ്‌എൽ റഹേജ ഹോസ്പിറ്റൽ, ഡോ. അനിൽ ഭോരാസ്‌കർ പറഞ്ഞു.
പക്ഷേ, ഊർജ്ജത്തിന്റെ അളവ് പഞ്ചസാരയുടെ ഉറവിടത്തെ ആശ്രയിച്ചിരിക്കുന്നു. പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷണങ്ങൾ എന്നിവ പഞ്ചസാരയുടെ സ്വാഭാവിക സ്രോതസ്സാണ്. അതേസമയം ശുദ്ധീകരിച്ചതോ സംസ്കരിച്ചതോ ആയ പഞ്ചസാര പായ്ക്ക് ചെയ്ത ഭക്ഷണത്തിൽ നിന്നാണ് വരുന്നത്, ”അദ്ദേഹം വിശദീകരിച്ചു. പഞ്ചസാര "ഭാരം, മുഖക്കുരു, കൂടാതെ പല രോഗാവസ്ഥകൾക്കൊപ്പം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത" എന്നിവയിലേക്ക് നയിച്ചേക്കാം.
സംസ്കരിച്ച പഞ്ചസാരയുടെ ദോഷകരമായ ഫലങ്ങൾ
സംസ്കരിച്ച പഞ്ചസാര ആരോഗ്യത്തിന് അനവധി ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. ഇവ അമിതശരീരഭാരം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം വരാനുള്ള സാധ്യത എന്നിവയും ഉൾപ്പെടുന്നു. “കൂടാതെ, അവ കരൾ രോഗം, ചിലതരം കാൻസർ, വിഷാദം, ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതശരീരഭാരവും വയറിലെ കൊഴുപ്പും ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്കുള്ള അപകട ഘടകങ്ങളാണ്,”സുഷമ പിഎസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.