scorecardresearch

രാത്രിയിൽ 4 മണിക്കൂർ പോലും ഉറങ്ങാറില്ല, ഇന്നലെ ഉറങ്ങിയത് 2 മണിക്കൂർ: വെളിപ്പെടുത്തി അജിത്

എനിക്കറിയില്ല. ഞാൻ എല്ലാ ദിവസവും ഈ ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. എനിക്ക് ചിന്തിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്.

എനിക്കറിയില്ല. ഞാൻ എല്ലാ ദിവസവും ഈ ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. എനിക്ക് ചിന്തിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ajith

ഫൊട്ടോ കടപ്പാട്: എക്സ്

തമിഴിലെ സൂപ്പർ താരമാണ് അജിത്. 54 കാരനായ അജിത് അടുത്തിടെ തന്റെ ഉറക്ക ദിനചര്യയെക്കുറിച്ച് വെളിപ്പെടുത്തി. രാത്രിയിൽ വളരെ കുറച്ച് മണിക്കൂറുകൾ മാത്രം ഉറങ്ങുന്ന വ്യക്തിയാണ് താനെന്ന് അജിത് പറയുന്നു. “ചിലപ്പോൾ വളരെ കുറച്ച് മണിക്കൂറുകൾ മാത്രമേ ഉറങ്ങാറുള്ളൂ. ഇന്നലെ രാത്രി, ഞാൻ രണ്ട് മണിക്കൂർ മാത്രമേ ഉറങ്ങിയിട്ടുള്ളൂ,” അജിത് അടുത്തിടെ വെളിപ്പെടുത്തി.

Advertisment

Also Read: 3 മാസം കൊണ്ട് കുറച്ചത് 12 കിലോ; ഒരു ദിവസത്തെ ഭക്ഷണം വെളിപ്പെടുത്തി യുവതി

എന്തുകൊണ്ടാണെന്ന ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. "എനിക്കറിയില്ല. ഞാൻ എല്ലാ ദിവസവും ഈ ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. എനിക്ക് ചിന്തിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ കരിയർ, ഒരു പ്രോജക്റ്റ് ഒരുമിച്ച് കൊണ്ടുവരിക, റേസിങ്. റേസിങ് വളരെ ചെലവുള്ള ഒരു കായിക വിനോദമാണ്. എനിക്ക് ഒരു സ്പോൺസർ ഉണ്ടായിരുന്നില്ല. എന്റെ വ്യക്തിപരമായ സമ്പത്ത് വർധിപ്പിക്കുകയല്ല, മറിച്ച് ഒരു ലക്ഷ്യം ഞാൻ തേടുന്നത്. കായികരംഗത്തേക്ക് തിരികെ വരാൻ ഞാൻ ശ്രമിക്കുകയാണ്, അതിന് ധാരാളം സാധ്യതകളുണ്ടെന്ന് ഞാൻ കാണുന്നു. എനിക്ക് സ്പോർട്സ് വളരെ ഇഷ്ടമാണ്, പക്ഷേ ഈ കായിക വിനോദത്തിന് ഡ്രൈവുകൾക്കും ബ്രാൻഡുകൾക്കും നിർമ്മാതാക്കൾക്കും ധാരാളം സാധ്യതകളുണ്ടെന്ന് എനിക്കറിയാം. അതിനാൽ, ഞാൻ എല്ലാ വാതിലുകളിലും മുട്ടുന്നു. ഞാൻ ചിന്തിക്കുന്ന മറ്റ് നിരവധി കാര്യങ്ങളുണ്ട് (അതിനാൽ ഞാൻ എപ്പോഴും ഉണർന്നിരിക്കുന്നു).”

Also Read: പ്രമേഹമുള്ള 50% പേരും രോഗമുണ്ടെന്ന കാര്യം തിരിച്ചറിയുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ

Advertisment

ചില ആളുകൾക്ക് രാത്രിയിൽ കുറച്ച് മണിക്കൂർ ഉറങ്ങിയാലും നന്നായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് എങ്ങനെയാണ്, ചിലർക്ക് അതിന് കഴിയാത്തത് എന്താണ്?

“ചിലർക്ക് വളരെ കുറഞ്ഞ മണിക്കൂർ ഉറക്കം കിട്ടിയാലും നന്നായി പ്രവർത്തിക്കുന്നതായി തോന്നുന്നു, പലപ്പോഴും രാത്രിയിൽ 4–6 മണിക്കൂർ മാത്രമാണ് അവർ ഉറങ്ങുന്നത്. ജനിതകശാസ്ത്രം, ജീവിതശൈലി എന്നിവ ഇതിനെ സ്വാധീനിക്കും,” മുംബൈയിലെ ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേലിലെ ഡോ.ആരതി ഉള്ളാൽ പറഞ്ഞു. എന്നിരുന്നാലും, മിക്ക ആളുകൾക്കും, സ്ഥിരമായി 7 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ശ്രദ്ധ കുറയൽ എന്നിവയ്ക്ക് കാരണമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Also Read: കൊളസ്ട്രോൾ കുറയ്ക്കും, പ്രമേഹം തടയും; ഒരു മാസം കുതിർത്ത കശുവണ്ടി കഴിച്ചാലുള്ള മാറ്റങ്ങൾ

"കുറച്ച് ഉറങ്ങുന്നവർക്ക് പലപ്പോഴും അച്ചടക്കമുള്ള ദിനചര്യകൾ, നല്ല ഉറക്ക നിലവാരം എന്നിവയുണ്ടാകും. അതായത്, അവർക്ക് കുറച്ച് മണിക്കൂറുകൾ ഉറക്കം കിട്ടിയാലും അത് ആഴത്തിലുള്ളതായിരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, സമ്മർദ നിയന്ത്രണം, സ്ഥിരമായ ഉറക്ക ഷെഡ്യൂളുകൾ തുടങ്ങിയ ഘടകങ്ങളും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും," ഡോ.ഉള്ളാൽ പറഞ്ഞു.

എന്നിരുന്നാലും, കുറച്ച് മണിക്കൂർ മാത്രം ഉറങ്ങുന്നത് ആരോഗ്യകരമാണെന്ന് അർത്ഥമാക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. ദീർഘനാളുള്ള ഉറക്കക്കുറവ് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, ദുർബലമായ പ്രതിരോധശേഷി എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ജനിതകശാസ്ത്രമോ ശക്തമായ അച്ചടക്കമോ കാരണം ചില വ്യക്തികൾക്ക് കുറഞ്ഞ ഉറക്കത്തിലും നന്നായി പ്രവർത്തിക്കാൻ കഴിയുമെങ്കിലും, ദീർഘകാല ആരോഗ്യം, ഊർജ്ജം, മാനസിക ക്ഷേമം എന്നിവ നിലനിർത്താൻ മിക്ക ആളുകൾക്കും 7–9 മണിക്കൂർ ആവശ്യമാണെന്ന് ഡോ. ഉള്ളാൽ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

Ajith Sleep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: