ന്യൂഡല്‍ഹി: ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും തന്റെ ആരോഗ്യ സംരക്ഷണത്തില്‍ വിട്ടു വീഴ്ചകള്‍ നടത്താത്ത വ്യക്തിയാണ് തമന്ന ഭാട്ടിയ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ആരധകരോട് പങ്കുവച്ചിരിക്കുകയാണ് താരം.
നാരങ്ങ നീരും കറുപ്പട്ടയുടെ ചേര്‍ത്ത ചൂടുവെള്ളമാണ് തമന്ന നിര്‍ദേശിച്ചിരിക്കുന്ന ആദ്യത്തെ പൊടിക്കൈ. നാരങ്ങയും കറുവപ്പട്ടയും കരളിനെ ശുദ്ധീകരിക്കാനും കുടലിലെ കോശ പാളികളെ സംരക്ഷിക്കാനും സഹായിക്കുന്നു. കുടലിലെ പ്രവര്‍ത്തനങ്ങള്‍ സുഗുമമാക്കുകയും ചെയ്യുന്നു, തമന്ന പറയുന്നു.


മറ്റൊരു സ്റ്റോറിയിയില്‍ ഉണക്കമുന്തിരിയുടെയും വാൽനട്ടിന്റെയും ചിത്രമാണ് തമന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. വാൽനട്ട് ഒമേഗ 3 കൊണ്ട് സമ്പന്നമാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ നല്ലതാണ്, തമന്ന ചിത്രത്തില്‍ എഴുതി.
കറുത്ത ഉണക്കമുന്തിരിയിൽ ആന്റിഓക്സിഡന്റുകളും അയണും ധാരാളമുണ്ട്. മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും രക്തസമ്മർദ്ദം നിലനിർത്തുന്നതിനും ഉണക്കമുന്തിരി സഹായിക്കുന്നു.