ശൈത്യകാലത്ത് മധുരക്കിഴങ്ങ് കൂടുതലും കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മധുരക്കിഴങ്ങിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. വിറ്റാമിൻ ബി, ഡയറ്ററി ഫൈബർ, അവശ്യ ധാതുക്കളായ പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ ട്വിറ്ററിലൂടെ ഓരോരുത്തരും ഡയറ്റിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു.
Grab a few orange-coloured sweet potatoes, boil & make a yummy ‘chaat’!
Packed with Vitamin A & C, shakarkandis are far more nutritious than the ordinary potatoes.
Since they have a low glycemic index, diabetics too can enjoy them.#EatRightIndia @fssaiindia pic.twitter.com/AnOu42bnLh— Dr Harsh Vardhan (@drharshvardhan) December 5, 2019
അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പേരുമായി സാമ്യമുണ്ടെങ്കിലും, മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങ് കുടുംബവുമായി ബന്ധമില്ലാത്തതിനാൽ പോഷകാഹാരത്തിലും തികച്ചും വ്യത്യസ്തമാണ്. മോണിങ് ഗ്ലോറി കുടുംബത്തിൽപ്പെട്ടതാണ് മധുരക്കിഴങ്ങ്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ മികച്ച 10 പ്രമേഹ ഭക്ഷണങ്ങളുടെ പട്ടികയിൽ മധുരക്കിഴങ്ങ് ഇടം നേടിയിട്ടുണ്ട്.
Read Also: തേൻ കഴിക്കാം, ശൈത്യകാല രോഗങ്ങളെ തടയാം
അന്നജവും നാരുകളും മധുരക്കിഴങ്ങളിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് വളരെ മികച്ചൊരു ഭക്ഷണമാണിത്. മധുരക്കിഴങ്ങ് കഴിച്ചതിലൂടെ ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുകയും ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പുരോഗതിയുണ്ടാവുകയും ചെയ്തതായി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ.ബെർഹാർഡ് ലുദ്‌വിക് 2004 നടത്തിയ പഠനത്തിൽ പറയുന്നു. ഡയബറ്റിസ് കെയറാണ് പഠനം പ്രസിദ്ധീകരിച്ചത്.
വെളള, മഞ്ഞ, ഓറഞ്ച്, പർപ്പിൾ തുടങ്ങിയ നിറങ്ങളിലുളള തൊലിയോടുകൂടിയ മധുരക്കിഴങ്ങുകൾ ലഭ്യമാണ്. ഓറഞ്ച് നിറമുളള മധുരക്കിഴങ്ങ് ബീറ്റാ കരോട്ടിന്റെ ഒരു പ്രധാന ഉറവിടമാണ്. മധുരക്കിഴങ്ങിന് പർപ്പിൾ നിറം നൽകുന്ന ആന്തോസയാനിനുകൾ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്, അവയെ ശരീരം കാര്യക്ഷമമായി ഉപയോഗിക്കുന്നു.
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ കൂടുതലുള്ള മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും. കാർബോ ഹൈഡ്രേറ്റുകളുടെ വലിയൊരു ഉറവിടമാണ് മധുരക്കിഴങ്ങ്.