മുഖക്കുരു, ചൊറിച്ചിൽ എന്നിവ അകറ്റാൻ വേനൽക്കാല സൂപ്പർഫുഡുകൾ

വേനൽക്കാല സൂപ്പർഫുഡുകൾ ഒരാളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം

വേനൽക്കാലത്ത് പലവിധ ചർമ്മ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. അമിതമായ വിയർപ്പ് മുതൽ ചർമ്മത്തിലെ തിണർപ്പ് വരെ ഇതിൽപ്പെടും. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെ വേനൽക്കാലത്തെ ഇത്തരം പ്രശ്നങ്ങളെ അകറ്റാം. ഇതിനായി വേനൽക്കാല സൂപ്പർഫുഡുകൾ ഒരാളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ഇത്തരത്തിലുളള വേനൽക്കാല സൂപ്പർഫുഡുകളെക്കുറിച്ച് സെലിബ്രിറ്റി പോഷകാഹാര വിദഗ്‌ധ മുൻമുൻ ഗെനേരിവാൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു.

കൂവളം

ഉത്തരേന്ത്യയിൽ കൂടുതലായി കാണപ്പെടുന്ന ഈ പഴം നല്ല ഔഷധഗുണമുളളതാണ്. വിറ്റാമിൻ സി നിറയെ ഇതിലുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുകയും ഊർജം നൽകുകയും ചെയ്യുന്നതു കൂടാതെ ധാരാളം ദഹനപ്രശ്നങ്ങൾക്കും ഈ പഴം മികച്ചതാണ്.

ജോവർ (മണിച്ചോളം)

ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിൻ ബി 1 എന്നിവയാൽ സമ്പന്നമായ ധാന്യങ്ങളിൽ ഒന്നാണിത്. കൂടാതെ, ഈ ധാന്യം ഗ്ലൂറ്റൻ ഇല്ലാത്തതും നാരുകളാൽ സമ്പുഷ്ടവുമാണ്. ഇതുപയോഗിച്ച് റൊട്ടി ഉണ്ടാക്കാം. നെയ്യ് ഉപയോഗിച്ച് കഴിക്കുന്നതാണ് നല്ലത്.

Read More: ജാമോ നട്ട് ബട്ടറോ; നിങ്ങളുടെ കുട്ടികൾക്ക് നല്ലത് ഏതാണ്?

ജീരകം

ഈ സുഗന്ധവ്യഞ്ജനത്തിൽ ഡിടോക്സ് ഗുണങ്ങൾ ഉണ്ട്, ശരീര താപം കുറയ്ക്കുന്നു, ചൊറിച്ചിൽ ഭേദമാക്കും, മുഖക്കുരുവാൽ ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും ഉത്തമമാണ്.

ജീരകം വെള്ളത്തിൽ തിളപ്പിക്കുക. തണുത്തുകഴിഞ്ഞാൽ, ആ വെള്ളത്തിൽ കുളിക്കുക. ജീരക പൊടി ബട്ടർ മിൽക്കിലോ തൈരിലോ ചേർത്തു കഴിക്കാം.

കശുമാങ്ങ

കശുമാങ്ങയിൽ ആന്റി-ഏജിങ്, ആന്റി കാർസിനോജെനിക് പ്രോപ്പർട്ടികളുണ്ട്, ശരീരത്തിൽ കൊഴുപ്പിന്റെ ഉപയോഗം വർധിപ്പിക്കുന്നു.

ലെമൺഗ്രാസ്

വേനൽക്കാലത്ത് ഇത് മികച്ചൊരു സസ്യമാണ്. ദഹനപ്രശ്നങ്ങളെ ഇത് ഭേദമാക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു, കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, ശരീരത്തെ തണുപ്പിക്കുന്നു. ലെമൺഗ്രാസ് ഉപയോഗിച്ച് ചായ ഉണ്ടാക്കാം.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Summer superfoods to keep bloating acne itchiness away

Next Story
ജാമോ നട്ട് ബട്ടറോ; നിങ്ങളുടെ കുട്ടികൾക്ക് നല്ലത് ഏതാണ്?Nut butter, jam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com