scorecardresearch

പഞ്ചസാരയോ ശർക്കരയോ; ചർമ്മത്തിന് ഗുണകരം ഏത്?

പഞ്ചസാരയ്ക്ക് പകരമായി ഇപ്പോൾ പല ആളുകളും ശർക്കര ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ചർമ്മത്തിന് ഗുണകരമാണോ

jaggery, sugar, ie malayalam
പ്രതീകാത്മക ചിത്രം

പേസ്ട്രീയും ഡോനട്ടുമെല്ലാം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കാം. എന്നാൽ ഈ മധുര പലഹാരങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തെയും ബാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? കാരണം, പഞ്ചസാര വീക്കത്തിനും മുഖക്കുരുവിനും കാരണമാകുന്നു. മാത്രമല്ല ചർമ്മത്തിലെ കൊളാജനെ കേടുവരുത്തുകയും അത് ചർമ്മം വേഗം പ്രായമാകുന്നതിന് കാരണമാകുന്നു.

പഞ്ചസാരയ്ക്ക് പകരമായി ഇപ്പോൾ പല ആളുകളും ശർക്കര ഉപയോഗിക്കാറുണ്ട്. ഇവ കൂടുതൽ ആരോഗ്യകരമായി കാണുന്നു. എന്നാൽ ഇത് ചർമ്മത്തിന് ഗുണം ചെയ്യുമോ?

പഞ്ചസാരയുടെയും ശർക്കരയുടെയും ആരോഗ്യഗുണങ്ങളെക്കുറിച്ച് ഡോ. അങ്കുർ സരിൻ ഇൻസ്റ്റാഗ്രാമിൽ വിശദീകരിക്കുന്നു. അവ രണ്ടും കലോറിയാൽ സമ്പന്നമാണെങ്കിലും, ശർക്കര പഞ്ചസാരയ്ക്ക് നല്ലൊരു ബദലാണെന്ന് അദ്ദേഹം പറയുന്നു.

“പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, ശർക്കരയിൽ ധാതുക്കളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ കൂടുതൽ ആരോഗ്യകരമാക്കി മാറ്റുന്നു. ഇത് സാവധാനം ആഗിരണം ചെയ്യപ്പെടുകയും ഇൻസുലിൻ സ്പൈക്ക് കുറയുകയും ചെയ്യുന്നു.

ചർമ്മത്തിൽ പഞ്ചസാരയുടെ ദോഷകരമായ ആഘാതം

ശുദ്ധീകരിച്ച പഞ്ചസാര ചർമ്മത്തിന് ദോഷകരമാണ്.“നമ്മുടെ രക്തപ്രവാഹത്തിലെ അധിക പഞ്ചസാര ഗ്ലൈക്കേഷന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ സംഭവിക്കുന്ന പ്രകൃതിദത്ത രാസപ്രവർത്തനമാണ്. ഗ്ലൈക്കേഷൻ നമ്മുടെ ചർമ്മത്തെ ‘സ്പ്രിംഗ്’ ആയി നിലനിർത്തുന്ന ഭാഗത്തെ അതായത് കൊളാജൻ, എലാസ്റ്റിൻ എന്നിവയെ ബാധിക്കുന്നു,” ഇഎൻടി, ഹെയർ ട്രാൻസ്‌പ്ലാന്റ് സർജൻ, ഏസ്തെറ്റിക് പ്രാക്ടീഷണറുമായ ഡോ. ഇഷാൻ സർദേശായി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊളാജനും എലാസ്റ്റിനും ചർമ്മത്തിന് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. “ഈ രണ്ട് പ്രോട്ടീനുകളും പഞ്ചസാര തന്മാത്രകളുമായി ചേരുമ്പോൾ അവ ദുർബലമാവുകയും ത്വക്ക് നിർമാണ ബ്ലോക്കുകൾ തകരാറിലാകുകയും ചെയ്യുമ്പോൾ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകും. ചർമ്മം വരണ്ടതും ഇലാസ്തികത കുറയുകയും ചെയ്യുന്നു, ഇത് ചുളിവുകളിലേക്ക് നയിക്കുന്നു. ചർമ്മം മങ്ങിയതായി തോന്നുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ വീക്കം, എണ്ണയുടെയും സെബം ഉൽപാദനത്തിന്റെയും വർധനവ്, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്നു,” ഡോ. ഇഷാൻ പറഞ്ഞു.

പഞ്ചസാരയും ശർക്കരയും

പഞ്ചസാരയും ശർക്കരയും കരിമ്പിൻ ജ്യൂസിൽ നിന്ന് ലഭ്യമാകുന്നതും ഉയർന്ന കലോറി ഉള്ളടക്കം ഉള്ളതും ആണെങ്കിലും നിങ്ങളുടെ ചർമ്മത്തിന് പഞ്ചസാരയ്ക്ക് നല്ലൊരു ബദലാണ് ശർക്കര.

“ഈ രണ്ട് ഉൽപ്പന്നങ്ങളെ വേർതിരിക്കുന്നത് അവയുടെ സംസ്കരണ പ്രക്രിയയാണ്. തീർച്ചയായും, ശർക്കര പലപ്പോഴും ആരോഗ്യകരമായ ബദലായി കണക്കാക്കപ്പെടുന്നു,” കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ-സർജനുമായ ഡോ.റിങ്കി കപൂർ പറഞ്ഞു.

ശർക്കര നിങ്ങളുടെ ചർമ്മത്തിന്റെ നിറം ലഘൂകരിക്കുകയും പാടുകൾ ഇല്ലാതാക്കുകയും തെളിഞ്ഞ ചർമ്മത്തിന്റെ രൂപം നൽകുകയും ചെയ്യും. ശർക്കരയിൽ ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാലാണിത്. മുഖക്കുരു അകറ്റാനും സഹായിക്കുന്നു.

ആൻറി ഓക്സിഡൻറുകളും ധാതുക്കളും സമൃദ്ധമായതിനാൽ ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അഗ്നിവേശ് ഹെൽത്ത് കെയർ സെന്റർ എംഡി ഡോ അമിത് ദേശ്പാണ്ഡെ പറയുന്നു. “എന്നിരുന്നാലും മധുരം അധികം കഴിക്കുന്നത് നല്ലതല്ല. അത് ശുദ്ധീകരിച്ചതാണെങ്കിലും പ്രകൃതിദത്തമാണെങ്കിലും മിതത്വം എപ്പോഴും പ്രധാനമാണ്. പ്രമേഹമുള്ളവർ ഏതെങ്കിലും തരത്തിലുള്ള മധുരപലഹാരങ്ങൾ കഴിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം,” ഡോ അമിത് പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Sugar and jaggery which is better for your skin