നിങ്ങളുടെ ആരോഗ്യത്തെ വിലമതിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഹീമോഗ്ലോബിന്റെ കുറഞ്ഞ അളവ് ഒരു മുന്നറിയിപ്പാണ്, അത് അവഗണിക്കരുത്. നിങ്ങളുടെ എനർജി ഉയർന്ന നിലയിൽ നിലനിർത്തുന്നത് മുതൽ വിളർച്ച പോലുള്ള അവസ്ഥകളിൽനിന്നും രക്ഷനേടുന്നതിനും, രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് ശരീരത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ വേണമെന്ന് പറയുന്നത്.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഡെസിലിറ്ററിന് 13.5 മുതൽ 17.5 ഗ്രാം വരെയും സ്ത്രീകൾക്ക് ഡെസിലിറ്ററിന് 12.0 മുതൽ 15.5 ഗ്രാം വരെയുമാണ് ഹീമോഗ്ലോബിന്റെ അളവ് വേണ്ടത്. അതിനാൽ ഹീമോഗ്ലോബിൻ പരിശോധന നടത്തിയ ശേഷം, ഫലങ്ങൾ തൃപ്തികരമല്ലെങ്കിൽ, നിങ്ങളുടെ അടുക്കളയിലേക്ക് പോവുക. അവിടെ നിങ്ങൾക്ക് ആവശ്യമുള്ള അളവ് ഹീമോഗ്ലോബിൻ നൽകാൻ സഹായകമായ ഭക്ഷണ പദാർഥങ്ങളുണ്ട്.

ഹീമോഗ്ലോബിന്റെ കുറവ് നികത്തുന്നതിനാവശ്യമായതെല്ലാം നിങ്ങളുടെ അടുക്കളയിലുണ്ടെന്നാണ് ന്യൂട്രീഷ്യണലിസ്റ്റ് ലൗവ്നീത് ബദ്ര തന്ഫെ ഇൻസ്റ്റഗ്രാം പേജിൽ വ്യക്തമാക്കിയിരിക്കുന്നത്.

View this post on Instagram

Suffer from a low haemoglobin? Your kitchen has all the answers for the cure. Beetroots, dals, pomogrenates, dates, sprouts are amongst the numerous iron rich natural resources that will help you increase your haemoglobin. You can combine beets and pomogrenates together in a juice that can be enjoyed as a mid morning drink or a post workout drink. It will not only boost the iron but will also clear your skin and make it glow. You can make beet parathas, raitas, tikkis and so much more! Dals you can have for lunch and dinner as per preference everyday with a side salad of beets! Dates are a great on the go snack when you're craving something sweet so make sure you have a pack in your bag always. #haemoglobin #bloodpurifier #iron #ironabsorption #natural #eatclean #eatnatural #eatright #eatwell #healthylunches #healthyfood #healthyliving #healthylifestyle #fitnessblogging #fittr #fiteating #fittribe #fitgirls #fitnessisalifestyle #freshlysqueezed #juice #juicecleanse #indianfood #india_gram #desigirl #desieats #nutritionbylovneet #nutritionclinic #nutritionistsofinstagram #nutritioncoach

A post shared by Lovneet Batra (@lovneetbatra) on

കൂടാതെ, ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നതിന് ആവശ്യമായവയെ കുറിച്ചും അവ ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കാൻ സഹായിക്കുമെന്നും അവർ എഴുതിയിട്ടുണ്ട്.

ബീറ്റ്റൂട്ട്

Beetroot, ie malayalam
ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നിറയെ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു, ഇത് ഓക്സിജന്റെ വിതരണം വർധിപ്പിക്കുന്നു. കാരറ്റ്, ഓറഞ്ച്, അംല എന്നിവ ചേർത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനുളള മികച്ച ഒന്നാണ്.

ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ബീറ്റ്റൂട്ട്. ഇതിൽ ഇരുമ്പിന്റെ അംശം മാത്രമല്ല, ഫോളിക് ആസിഡും പൊട്ടാസ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. ബ്ലഡ് കൗണ്ട് കൂട്ടുന്നതിന് എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമെന്ന് ബദ്ര പറയുന്നു.

ബീറ്റ്റൂട്ട്, മാതളനാരങ്ങ എന്നിവ സംയോജിപ്പിച്ച ജ്യൂസ് അതിരാവിലെ അല്ലെങ്കിൽ വ്യായാമത്തിനു ശേഷം കുടിക്കാമെന്നും അവർ പറഞ്ഞു. ഇത് ഇരുമ്പിന്റെ അംശം വർധിപ്പിക്കുക മാത്രമല്ല, ചർമത്തെ വൃത്തിയുളളതും തിളക്കമുളളതുമാക്കുമെന്ന് ബദ്ര അഭിപ്രായപ്പെട്ടു.

പരിപ്പ്

dal, ie malayalam
പരിപ്പിൽ കൂടിയ അളവിൽ പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ ഒരു കപ്പ് പരിപ്പ് നിർദേശിക്കുന്നു. ഉച്ചഭക്ഷണത്തിനൊപ്പമോ അത്താഴത്തിനൊപ്പമോ പരിപ്പ് ദിവസേന ഉപയോഗിക്കാമെന്ന് ബദ്ര പറയുന്നു.

മാതള നാരങ്ങ

വിറ്റാമിൻ സി, ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മാതള നാരങ്ങയിൽ അസ്കോർബിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ബ്ലഡ് കൗണ്ട് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരാളുടെ ദിവസേനയുളള ഡയറ്റിൽ മാതള നാരങ്ങ ഉൾപ്പെടുത്തിയാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.

മുളപ്പിച്ച പയർ

Sprouts
ഫോളിക് ആസിഡിന്റെ കുറവ് ഹീമോഗ്ലോബിന്റെ കുറവിന് കാരണമാലും. ഇലക്കറികൾ, പയർ മുളപ്പിച്ചത്, നിലക്കടല, വാഴപ്പഴം, ബ്രൊക്കോളി എന്നിവ കഴിക്കുന്നത് ബ്ലഡ് കൗണ്ട് വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളാണ്.

ഈന്തപ്പഴം


ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പ്രമേഹരോഗികൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഈന്തപ്പവം അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook