ദഹനക്കേട് നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. വറുത്തതോ സംസ്കരിച്ചതോ ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയോ അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം കൈകാര്യം ചെയ്യാൻ ശരീരത്തിന് കഴിയാതെ വരികയും ആമാശയത്തിൽ പ്രശ്‌നമുണ്ടാക്കുകയും ചെയ്യുകയാണെങ്കിൽ, ദഹനക്കേട് ആവർത്തിച്ചുണ്ടാകാം. ദഹനക്കേട് കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പ വഴി പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി.
ദഹനക്കേടിനുള്ള ഏറ്റവും മികച്ച പ്രതിവിധി ആപ്പിൾ സിഡെർ വിനെഗർ ആണെന്ന് അവർ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു. ആപ്പിൾ സിഡെർ വിനെഗർ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ആപ്പിൾ സിഡെർ വിനെഗറിൽ ആന്റിഓക്‌സിഡന്റും ആന്റി മൈക്രോബയൽ കഴിവുകളും ഉണ്ട്.
ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ധാതുക്കളെ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
കൂടുതൽ പാൻക്രിയാറ്റിക് എൻസൈമുകൾ പുറത്തുവിടാൻ പാൻക്രിയാസിനെ ഉത്തേജിപ്പിക്കാനും ആപ്പിൾ സിഡെർ വിനെഗർ സഹായിക്കുന്നു, ഇത് ദഹനത്തെ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.