ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം

കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്

high blood pressure, health, ie malayalam

ദിവസവും തൈര് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. മൈൻ സർവകലാശാലയുമായി സഹകരിച്ച് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാല നടത്തിയ പഠനത്തിൽ രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അപകട സാധ്യതകൾ എന്നിവയും തൈരും തമ്മിലുള്ള ബന്ധം പരിശോധിച്ചു. ഹൈപ്പർടെൻഷൻ ഉള്ളവർക്ക്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ തൈര് സഹായിക്കുമെന്ന് ഇന്റർനാഷണൽ ഡയറി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ അപകടസാധ്യതകളെ ഗണ്യമായി വർദ്ധിപ്പിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. അതിനാൽ ഇതിനെ ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കുന്നു.

തൈര് സഹായിക്കുന്നതെങ്ങനെ?

ന്യൂട്രീഷണലിസ്റ്റ് ശ്വേത ഷായുടെ അഭിപ്രായത്തിൽ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദത്തിന് നല്ലതാണ്. അതേസമയം കാൽസ്യം പേശികളുടെ സങ്കോചത്തിന് സഹായിക്കുന്നു, ഇത് ഹൃദയപേശികൾക്ക് നല്ലതാണ്.

2016-ലെ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എപ്പിഡെമിയോളജി ആൻഡ് ലൈഫ്സ്റ്റൈലിൽ അവതരിപ്പിച്ച ഒരു പഠനത്തിൽ, ആഴ്ചയിൽ അഞ്ചോ അതിലധികമോ ദിവസം തൈര് കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഒഴിവാക്കാനും തൈര് സഹായിക്കുന്നതായി ശ്വേത ഷാ പറഞ്ഞു. ഒരാൾക്ക് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒപ്പം 1 കപ്പ് തൈര് കഴിക്കാമെന്ന് ഷാ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉണക്ക മുന്തിരി കഴിക്കുന്നതിനുള്ള മികച്ച സമയം ഇതാണ്

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Study says eating this food item daily can help manage high blood pressure

The moderation of comments is automated and not cleared manually by malayalam.indianexpress.com