മൂലയൂട്ടുന്ന അമ്മമാരിൽ മറ്റു സ്ത്രീകളെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കിനുള്ള സാധ്യതയും ഈ രോഗങ്ങൾ മൂലം മരിക്കാനുള്ള സാധ്യതയും കുറവാണെന്ന് പഠനം. ഒരു മില്യനിലധികം അമ്മമാരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.
മുലയൂട്ടുന്ന സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 11% കുറവാണ്, ഹൃദ്രോഗ സാധ്യത 14% കുറവാണ്. പക്ഷാഘാതം വരാനുള്ള സാധ്യത 12% കുറവാണ്, ഈ രോഗങ്ങളാൽ മരിക്കാനുള്ള സാധ്യത 17% കുറവാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിന്റെ ഒരു ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയാരോഗ്യത്തിൽ ഗർഭധാരണത്തിന്റെ സ്വാധീനത്തെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ട്.
“മുലയൂട്ടൽ ശിശുക്കളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ കുറയ്ക്കുന്നു, അതുപോലെ തന്നെ സ്തന, അണ്ഡാശയ അർബുദം, അമ്മമാരിൽ പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു”, മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.തിലക് സുവർണ പറഞ്ഞു.
Read More: മുലയൂട്ടല്‍ കൊണ്ടുള്ള ഗുണങ്ങള്‍