scorecardresearch
Latest News

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കും, ഹൃദ്രോഗം തടയും; അവാക്കഡോ കഴിക്കൂ

അവാക്കഡോ കഴിക്കുന്നത് എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെയും എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു

avacado, health, ie malayalam

ആരോഗ്യപരമായ ഗുണങ്ങളാൽ സമീപ കാലത്ത് വളരെയധികം പ്രചാരം നേടിയ ഒരു പഴമാണ് അവാക്കഡോ. ഇവ ഹൃദയാരോഗ്യത്തിനുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഒരു നല്ല സ്രോതസാണ്. ഇവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല ഗവേഷണപ്രകാരം അവാക്കഡോ കഴിക്കുന്നത് മൊത്തം കൊളസ്‌ട്രോളും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന് കണ്ടെത്തി. അവാക്കഡോ കഴിക്കുന്നത് ശരീരഭാരത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അവാക്കഡോ കൊളസ്ട്രോൾ കുറയ്ക്കുന്നതെങ്ങനെ?

കരൾ ഉൽപ്പാദിപ്പിക്കുന്ന കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരോഗ്യകരമായ കോശ സ്തരങ്ങൾ നിലനിർത്തുന്നതിനും ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിനും വിറ്റാമിൻ ഡിയുടെ സമന്വയത്തിനും രക്തത്തിൽ കൊളസ്ട്രോളിന്റെ നിയന്ത്രിതമായ അളവ് ആവശ്യമാണ്. ഉയർന്ന അളവിലുള്ള എച്ച്ഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും.

രക്തത്തിലെ ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കും. പാലുൽപ്പന്നങ്ങൾ, മുട്ട, കോഴി, മാംസം തുടങ്ങിയവയിൽ ഉയർന്ന കൊളസ്ട്രോളും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ട്രാൻസ്-ഫാറ്റി ആസിഡുകൾ എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. ഇത് കൂടുതലായി സംസ്കരിച്ച ഭക്ഷണ വസ്തുക്കളിൽ കാണപ്പെടുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ഹൃദയാരോഗ്യത്തിനും പൂരിത ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവയുടെ അനുയോജ്യമായ അനുപാതം ആവശ്യമാണ്. അവാക്കഡോ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് പ്രധാനമായും പഠനം നടത്തിയത്.

അവാക്കഡോ കഴിക്കുന്നത് എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെയും എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. കാരണം അവയിൽ ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്. ഫൈറ്റോസ്റ്റെറോളുകളുടെ അല്ലെങ്കിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങളുടെ ഏറ്റവും സമ്പന്നമായ പഴ സ്രോതസ്സാണ് അവ.

ദിവസവും ഒരു അവാക്കഡോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ തടയാൻ സഹായിക്കുമെന്ന് 2019-ൽ, യൂണിവേഴ്സിറ്റി ഓഫ് പെൻ സ്റ്റേറ്റ് നടത്തിയ ഒരു ഗവേഷണം പറയുന്നു. ക്രമരഹിതവും നിയന്ത്രിതവുമായ ഭക്ഷണ പഠനത്തിൽ, ദിവസവും ഒരു അവാക്കഡോ കഴിക്കുന്നത് എൽഡിഎല്ലിന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അവാക്കഡോ ഡയറ്റിൽ പങ്കെടുത്തവരിൽ 5 ആഴ്ചകൾക്കുശേഷം ഓക്സിഡൈസ്ഡ് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Study confirms why avocados reduce ldl cholesterol prevent heart disease

Best of Express