scorecardresearch
Latest News

ബ്ലഡ് ഷുഗർ പെട്ടെന്ന് കുറയുന്നോ? ഈ ട്രിക്ക് ഒന്നു പരീക്ഷിക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന സാഹചര്യത്തിൽ വിറയൽ, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ക്ഷീണവും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്

ബ്ലഡ് ഷുഗർ പെട്ടെന്ന് കുറയുന്നോ? ഈ ട്രിക്ക് ഒന്നു പരീക്ഷിക്കൂ

പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. ഇതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഗ്ലൂക്കോസ് നില ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നതിനുളള പോംവഴി ഭക്ഷണക്രമമാണ്.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുമ്പോൾ അത് നിയന്ത്രിക്കാൻ ഒരു തന്ത്രമുണ്ട്, ഇത് 15-15 നിയമമാണ്.

മൂന്ന് സാഹചര്യങ്ങളിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യതയുള്ളത്.

  1. ഭക്ഷണമോ ലഘുഭക്ഷണമോ കൃത്യസമയത്ത് കഴിക്കുന്നില്ല
  2. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം അല്ലെങ്കിൽ മധുരമുള്ള ലഘുഭക്ഷണം കഴിക്കുക
  3. പ്രോട്ടീനുകൾ കുറവോ ഇല്ലാത്തതോ ആയ ഭക്ഷണം കഴിക്കുക

ഈ സാഹചര്യത്തിൽ വിറയൽ, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ക്ഷീണവും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്, നാരുകൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ലഘു ഭക്ഷണം ഇടയ്ക്കിടെ കഴിക്കുക. ഇതു കൂടാതെ മറ്റൊരു മാർഗമുണ്ട് – ഇത് 15-15 നിയമമാണ്.

എന്താണ് 15-15 നിയമം?

15-15 നിയമത്തിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് കഴിക്കുന്നതും 15 മിനിറ്റിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതും ഉൾപ്പെടുന്നുവെന്ന് സിഡിസി പറയുന്നു. ഇതിനുശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 mg/dL-ൽ താഴെ തുടരുകയാണെങ്കിൽ, മറ്റൊരു 15 ഗ്രാം കാർബോഹൈഡ്രേറ്റ് കഴിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ലക്ഷ്യം കൈവരിക്കുന്നതുവരെ ഇത് എത്ര തവണ വേണമെങ്കിലും ചെയ്യാം.

രക്തത്തിലെ പഞ്ചസാര കുറയുമ്പോൾ, ഒരു നുള്ള് പഞ്ചസാര അത് ശരിയാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ജ്യൂസ്, മിഠായി അല്ലെങ്കിൽ പഴങ്ങൾ സഹായകരമാണ്. എന്നാൽ ഇവയ്ക്ക് കുറച്ച് മിനിറ്റ് എടുത്തേക്കാം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കണം. വേഗത്തിൽ ദഹിപ്പിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെ ഒരു ചെറിയ ഭാഗം കഴിക്കാൻ ശ്രമിക്കണം, തുടർന്ന് 15 മിനിറ്റ് കാത്തിരിക്കുക, തുടർന്ന് പ്രോട്ടീനുകളും നാരുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഈ രീതിയിൽ, ഒരാൾക്ക് കുറഞ്ഞ രക്തത്തിലെ പഞ്ചസാരയെ ചികിത്സിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Struggling with low blood sugartry a unique trick