പലരും നേരിടുന്നൊരു സാധാരണ പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ തടയുന്നതിനോ കുറയ്ക്കുന്നതിനോ പലവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, അതിന്റെയൊക്കെ ഫലങ്ങളിൽ പലരും സംതൃപ്തരല്ല. മുടി കൊഴിച്ചിൽ പ്രശ്നം തടയുന്നതിനുള്ള ചില ടിപ്സുകൾ പങ്കിടുകയാണ് ഡോ.ഗീതിക മിട്ടൽ ഗുപ്ത.
ഒരു ദിവസം 50 മുതൽ 100 വരെ മുടി കൊഴിയുന്നത് സാധാരണമാണെന്നും അതിൽ കൂടുതൽ കൊഴിയുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണെന്നും അവർ പറയുന്നു. മുടി കൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്സുകളെക്കുറിച്ചാണ് ഡോ.ഗീതിക ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചത്.
- മുടി ഇറുകുന്ന രീതിയിൽ ഹെയർ സ്‌റ്റൈലുകളിലോ ഉയർന്ന പോണിടെയിലുകളിലോ കെട്ടുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.
- സിൽക്ക് തലയിണ കവർ ഉപയോഗിക്കുക
- ഏതെങ്കിലും തരത്തിലുള്ള അമിത സ്റ്റൈലുകൾ പരീക്ഷണമോ കെമിക്കൽ ട്രീറ്റ്മെന്റുകളോ ഒഴിവാക്കുക.
- നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക
- മുടിയുടെ വളർച്ചയെ കൂട്ടുന്നതിന് മാത്രമല്ല, മുടി പൊട്ടുന്നതും മുടി കൊഴിച്ചിൽ കുറയ്ക്കാനും എല്ലാ ദിവസവും ഹെയർ സെറം ഉപയോഗിക്കുക.
- രാത്രിയിലെ നല്ല ഉറക്കവും സമ്മർദ്ദരഹിതമായ ജീവിതശൈലിയും മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുകയും നല്ല ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ ഈ രണ്ടു തെറ്റുകൾ ഒഴിവാക്കൂ