scorecardresearch

വീട്ടിലെ ഭക്ഷണം മാത്രം, വറുത്ത ഭക്ഷണങ്ങളോട് 'നോ'; 51-ാം വയസിലെ നഗ്മയുടെ ഫിറ്റ്നസ് രഹസ്യം

51-ാം വയസിലും നഗ്മയുടെ സൗന്ദര്യവും ഊർജസ്വലതയും ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്

51-ാം വയസിലും നഗ്മയുടെ സൗന്ദര്യവും ഊർജസ്വലതയും ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nagma

നഗ്മ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗമായിരുന്ന നടിയാണ് നഗ്മ. ഗ്ലാമർ വേഷങ്ങളിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അവർ തിളങ്ങിനിന്നു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമായ നഗ്മ ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര നേതാക്കളിൽ ഒരാളാണ്.

Advertisment

51-ാം വയസിലും നഗ്മയുടെ സൗന്ദര്യവും ഊർജസ്വലതയും ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. അടുത്തിടെയാണ് താരം 51-ാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ നഗ്മയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. കഠിനമായ ഡയറ്റുകളോ കൃത്രിമ മാർഗങ്ങളോ അല്ല, മറിച്ച് ലളിതവും എന്നാൽ കൃത്യനിഷ്ഠയുള്ളതുമായ ജീവിതശൈലിയാണ് താരത്തിന്റെ ആരോഗ്യത്തിന് പിന്നിലുള്ളത്.

Also Read: പ്രായം 30 കടന്നോ? ഡയറ്റും വർക്ക്ഔട്ടും ചെയ്തിട്ടും വയർ ഒതുങ്ങുന്നില്ലേ? കാരണം ഇതാണ്

1. വീട്ടിലെ ഭക്ഷണം മാത്രം

നഗ്മയുടെ ഏറ്റവും വലിയ ഡയറ്റ് മന്ത്രം 'വീട്ടിലെ ഭക്ഷണം' എന്നതാണ്. പുറത്തുനിന്നുള്ള ഭക്ഷണവും റസ്റ്ററന്റ് ഭക്ഷണവും താരം പരമാവധി ഒഴിവാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ ചേരുവകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

Also Read: തണുപ്പുകാലത്ത് പാൽ കുടിക്കാമോ? ചായ എങ്ങനെ ആസ്വദിക്കാം?

2. വറുത്ത ഭക്ഷണങ്ങളോട് 'നോ' 

എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ നഗ്മ പൂർണമായും ഒഴിവാക്കുന്നു. വളരെ കുറഞ്ഞ എണ്ണയിൽ പാകം ചെയ്ത ഭക്ഷണമാണ് ശീലമാക്കിയിരിക്കുന്നത്. എന്നാൽ ഭക്ഷണം രുചികരമായിരിക്കണം എന്ന കാര്യത്തിൽ താരത്തിന് നിർബന്ധമുണ്ട്. പോഷകപ്രദവും അതേസമയം സ്വാദിഷ്ടവുമായ വിഭവങ്ങളാണ് നഗ്മ തന്റെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത്.

3. ധ്യാനം

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും നഗ്മ വലിയ പ്രാധാന്യം നൽകുന്നു. ദിവസവുമുള്ള ധ്യാനം തന്റെ മനസിനെ ശാന്തമാക്കാനും മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നുവെന്ന് നഗ്മ പറയുന്നു. സന്തോഷമായിരിക്കുക എന്നതാണ് സൗന്ദര്യത്തിന്റെ പകുതി രഹസ്യം എന്നാണ് താരത്തിന്റെ അഭിപ്രായം.

Also Read: ദിവസവും ഒരു ആപ്പിൾ ശീലമാക്കാം; 'ഡോക്ടറെ അകറ്റി നിർത്താൻ' 5 കാരണങ്ങൾ

4. വ്യായാമവും ഡയറ്റ് ക്രമീകരണവും 

എത്ര തിരക്കുള്ള ഷെഡ്യൂൾ ആണെങ്കിലും വ്യായാമം മുടക്കാൻ നഗ്മ തയ്യാറല്ല. ജോലിത്തിരക്ക് അനുസരിച്ച് തന്റെ ഡയറ്റ് പാറ്റേണിൽ താരം മാറ്റങ്ങൾ വരുത്താറുണ്ട്. അഭിനയരംഗത്തും രാഷ്ട്രീയത്തിലും സജീവമായ നഗ്മ തന്റെ ഊർജം കാത്തുസൂക്ഷിക്കുന്നത് ഈ ചിട്ടയായ ജീവിതത്തിലൂടെയാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഹൃദയാഘാതം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: