എപ്പോഴും സമ്മർദത്തിലാണോ? ജീവിതശൈലിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തുക

ക്ഷീണം, ദേഷ്യം, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായ വിശപ്പ്, മുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്

stress, ie malayalam

ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യുന്നതിനൊപ്പം, നിരവധി ഉത്തരവാദിത്തങ്ങളും സ്ത്രീകൾക്ക് നിറവേറ്റാനുണ്ടാകും. അവരുടെ മൾട്ടി ടാസ്‌കിങ് കഴിവുകളെ പ്രശംസിക്കാതിരിക്കാനാവില്ല. പക്ഷേ, പലപ്പോഴും ഇതവരെ തളർത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നു. സമ്മർദം ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ക്ഷീണം, ദേഷ്യം, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായ വിശപ്പ്, മുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. ഇത് അകാല വാർധക്യത്തിലേക്കും നയിക്കുന്നു.

സധാരണ ഉണ്ടാകാറുളള ചുളിവുകളും കറുത്ത പാടുകളുമല്ല അകാല വാർധക്യം കൊണ്ട് അർത്ഥമാക്കുന്നതെന്ന് എൻസോ വെൽനസ് സ്ഥാപകയും വെൽനസ് കോച്ചും മെന്റൽ ഹെൽത്ത് കൗൺസിലറുമായ അറൗബ കാബിർ പറഞ്ഞു. ”സമ്മർദം മൂലം ശരീരത്തെയും മനസിനെയും ദുർബലപ്പെടുത്തുന്നത് പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കും പിന്നീടുള്ള ജീവിതത്തിൽ സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, എക്ടോപിക് ഗർഭാവസ്ഥകൾ, വന്ധ്യത, ഹോർമോണൽ ഡിസ്റെഗുലേഷൻ, പ്രമേഹം, മറ്റ് ജീവിതശൈലി വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകാം.”

കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) ഉത്പാദനം കാരണം ശരീരത്തിൽ ഈസ്ട്രജൻ കുറയുന്നതു മൂലം ഉറക്ക പ്രശ്നങ്ങൾ, മൂഡ് സ്വിങ്സ് എന്നിവ പോലുള്ള എല്ലാ ഹോർമോൺ പ്രവർത്തനങ്ങളും വഷളാകുന്നുവെന്ന് കാബിർ പറഞ്ഞു. ”സമ്മർദം മൂലമുണ്ടാകുന്ന ഉയർന്ന കോർട്ടിസോളിന്റെ അളവ് സെറോടോണിന്റെ അളവ് കുറയ്ക്കുന്നു, അതിനാൽ സ്ത്രീകൾക്ക് വിഷാദവും ഉറക്കമില്ലായ്മയും അനുഭവപ്പെടും. അതിനാൽ സമ്മർദം നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, മറ്റ് പല പ്രധാന ഹോർമോണുകളും അസന്തുലിതമാകാൻ കാരണമാകും.”

Read More: ആരോഗ്യകരമായ വൃക്കകൾക്കായി ചെയ്യേണ്ട ആറ് കാര്യങ്ങൾ

  • സമ്മർദത്തെ അതിജീവിക്കാനും അകാല വാർധക്യം തടയാനും ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ സഹായിക്കുമെന്ന് അവർ നിർദേശിച്ചു.
  • നിങ്ങളുടെ മാനസികാരോഗ്യത്തിന് മുൻ‌ഗണന നൽകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസിലാക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മനസിനെ സ്ട്രെസ് ഹോർമോണുകളുമായി പോരാടാൻ സഹായിക്കുന്നു. ഓക്സിടോസിൻ പോലുള്ള ഹോർമോണുകൾ സെല്ലുലാർ ഏജിങ് വൈകിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ തടയുകയും ചെയ്യുന്നു.
  • ദിവസേനയുളള വ്യായാമങ്ങൾ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർധിപ്പിക്കും, ഇത് ശരീര പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. ജിമ്മിൽ പോകുന്നത് പോലുളള ശാരീരിക പ്രവർത്തനങ്ങൾ വേണമെന്നില്ല, പുറത്തേക്കിറങ്ങി 15 മിനിറ്റ് നടക്കുക, അല്ലെങ്കിൽ മനസിനെ ശാന്തമാക്കുന്ന യോഗ, ധ്യാനം എന്നിവപോലുള്ള പരിശീലനങ്ങളിൽ ഏർപ്പെടുക.
  • നിങ്ങൾക്ക് മനഃക്ലേശം ഉണ്ടാക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നത് സമ്മർദരഹിതമായ ജീവിതം നിലനിർത്തുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പരിമിതികളെ മനസിലാക്കാനും മുന്നോട്ടുളള ജീവിതം സുഗമമാക്കും.
  • പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതും അവരുമായി സമയം ചെലവിടുന്നതും ഒറ്റപ്പെടൽ, വിഷാദം തുടങ്ങിയ സമ്മർദത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സാഹചര്യങ്ങളെക്കുറിച്ചും നിങ്ങളെയും കുറിച്ച് മനസിലാക്കാനും മികച്ച അനുഭവം നൽകാനും സഹായിക്കുന്നു.
  • ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ശരീരത്തിന് വിശ്രമം ലഭിക്കാനും മനസിന് ശരിയായ വിശ്രമം ലഭിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്. അതിനാൽ തന്നെ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കോശങ്ങളുടെ ഊർജസ്വലത നിലനിർത്തുകയും ശരീരത്തിന്റെ ആന്തരിക പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഇത് സെല്ലുലാർ വാർധക്യത്തെ വൈകിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.

Web Title: Stressed all the time make these small changes

Next Story
ആരോഗ്യകരമായ വൃക്കകൾക്കായി ചെയ്യേണ്ട ആറ് കാര്യങ്ങൾkidney, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com