scorecardresearch
Latest News

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഈ ദൈനംദിന ശീലങ്ങൾ പിന്തുടരൂ

7-8 മണിക്കൂർ ഉറക്കം പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്

vegetables, fruits, ie malayalam

കഴിഞ്ഞ 2 വർഷമായി കൊറോണ വൈറസ് ആഗോള തലത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. കൊറോണ വൈറസ് വകഭേദം ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവൻ അപഹരിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ ഒരു പരിധിവരെ കൊറോണ വൈറസിനെതിരെ പോരാടാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പിന്തുടരേണ്ട ചില ദൈനംദിന ശീലങ്ങളുണ്ട്.

രാത്രിയിൽ നന്നായി ഉറങ്ങുക: 7-8 മണിക്കൂർ ഉറക്കം പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ക്ഷീണം തോന്നുകയും ചെയ്യും.

ആവശ്യത്തിന് വെള്ളം കുടിക്കുക: മതിയായ അളവിൽ വെള്ളം കുടിക്കുക. പ്രതിദിനം 10-14 ഗ്ലാസ് വെള്ളം കുടിക്കുക, ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും.

വ്യായാമം: നടത്തം, യോഗ, സ്ട്രെച്ചിങ് 30 മിനിറ്റിലെ ലഘുവ്യായാമം സ്റ്റാമിന വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

മനസ് ശാന്തമാക്കുക: യോഗ പരിശീലിക്കുന്നതിലൂടെ സമ്മർദം ഒഴിവാക്കാം.

മദ്യം, പുകവലി അടക്കമുള്ളവ ഒഴിവാക്കുക: പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവ ഒഴിവാക്കുക. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും സാധ്യതയുണ്ട്.

Read More: ടെൻഷൻ കുറയ്ക്കും, തലവേദന മാറ്റും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; ഇഞ്ചിയുടെ ഗുണങ്ങളേറെ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Strengthen your immune system with these daily habits

Best of Express