കൃത്രിമ മധുര ഉൽപന്നങ്ങൾ ഭക്ഷണത്തിനും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾക്കും കലോറി ചേർക്കാതെ മധുരം നൽകുന്നു. പായ്ക്ക് ചെയ്ത ഭക്ഷണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചേരുവകളാണിത്. അധിക കലോറികൾ നീക്കാനും ഭാരം കുറയ്ക്കാനോ ശ്രമിക്കുന്നവർക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്.
എന്നിരുന്നാലും, ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ഇത് സംബന്ധിച്ച ഒരു ജാഗ്രതാ കുറിപ്പ് പുറത്തിറക്കി. ശരീരഭാരം നിയന്ത്രിക്കുന്നതിനോ സാംക്രമികമല്ലാത്ത രോഗങ്ങളുടെ (എൻസിഡിഎസ്)) സാധ്യത കുറയ്ക്കുന്നതിനോ ‘പഞ്ചസാര ഇതര മധുരം’ (എൻഎസ്എസ്) ഉപയോഗിക്കുന്നതിനെതിരെ ശുപാർശ ചെയ്തു.
എന്തുകൊണ്ടാണ് ഇത്തരമൊരു നിർദ്ദേശം?
നിലവിലുള്ള തെളിവുകളുടെ ശാസ്ത്രീയ അവലോകനത്തിൽ അത്തരം മധിരത്തിന്റെ ഉപഭോഗം ടൈപ്പ് -2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ മരണത്തിന് വരെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. അത്തരം കൃത്രിമ മധുരം ഉപയോഗം മൂത്രാശയ ക്യാൻസറിലേക്കും ഗർഭിണികൾ കഴിക്കുമ്പോൾ മാസം തികയാതെയുള്ള പ്രസവത്തിലേക്കും നയിച്ചേക്കാം എന്നു പറയുന്നു.
“കാരണം, ശരീരഭാരം കുറയ്ക്കുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും ആരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്നതിന് ദീർഘകാലത്തേക്ക് നിലനിർത്തേണ്ടതുണ്ട്,” ലോകാരോഗ്യ സംഘടന അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
പഞ്ചസാര ഇതര മധുരം അവശ്യ ഭക്ഷണ ഘടകങ്ങളല്ലെന്നും പോഷകമൂല്യമില്ലെന്നും ലോകാരോഗ്യ സംഘടന ഉയർത്തിക്കാട്ടുന്നു. അതിനാൽ, ആളുകൾ അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തുടക്കത്തിൽ തന്നെ ഭക്ഷണത്തിന്റെ മധുരം പൂർണ്ണമായും കുറയ്ക്കണം.
ശുപാർശ ഒരു പ്രത്യേക ഗ്രൂപ്പിന് നൽകിയിട്ടുണ്ടോ?
ഇല്ല. ശരീരഭാരം കുറയ്ക്കാൻ പഞ്ചസാര ഇതര മധുരം കഴിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ ഈ നിർദ്ദേശം മുൻപ് തൊട്ട് പ്രമേഹമുള്ളവർ ഒഴികെയുള്ള എല്ലാ വ്യക്തികൾക്കും ബാധകമാണ്.
“പഞ്ചസാരയ്ക്ക് പകരം പഞ്ചസാര ഇതരമധുരം നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കില്ല. ഫ്രീ ഷുഗർ കഴിക്കുന്നത് കുറയ്ക്കുന്നതിനുള്ള മറ്റ് മാർഗങ്ങൾ ആളുകൾ പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പഴങ്ങൾ പോലെയുള്ള പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയ ഭക്ഷണം, അല്ലെങ്കിൽ മധുരമില്ലാത്ത ഭക്ഷണ പാനീയങ്ങൾ എന്നിവ കഴിക്കുന്നത്, ”ഡബ്ല്യുഎച്ച്ഒയുടെ ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റി ഡയറക്ടർ ഫ്രാൻസെസ്കോ ബ്രാങ്ക പറഞ്ഞു.
കൃത്രിമ മധുരത്തിനുള്ള ആദ്യ മുന്നറിയിപ്പാണോ ഇത്?
അല്ല. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ പുതിയ ഗവേഷണത്തിൽ ജനപ്രിയ കൃത്രിമ മധുരമായ എറിത്രിറ്റോളിന് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ടെന്ന് കാണിക്കുന്നു.