വേനൽക്കാലമായതിനാൽ ചില വേനൽക്കാല പഴങ്ങൾ ആസ്വദിക്കാൻ മികച്ച സമയമാണിത്. വേനൽക്കാല പഴങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ടെങ്കിലും, നമ്മുടെയൊക്കെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതും, വെറും വയറ്റിൽ കഴിക്കേണ്ടതുമായ ഒരു പഴമുണ്ട്, പപ്പായ.

മഞ്ഞ-ഓറഞ്ച് നിറമുള്ള പഴത്തിൽ കലോറി കുറവായതിനൊപ്പം നാരുകളുടെ മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു.

ഒരു കപ്പ് പപ്പായ ജൂസ് വെറും വയറിൽ കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ദഹന എൻസൈമുകളുടെ സാന്നിധ്യം മൂലം മലവിസർജ്ജനം സുഗമമാക്കാനും സഹായിക്കും. ശരീരഭാരം, വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.

Read Also: സമ്മർദമുളള ജോലി ചെയ്യുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണം ഇതാണ്

വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമെന്ന നിലയിൽ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പപ്പായ സഹായിക്കുന്നു. ഇത് രോഗങ്ങളെയും അണുബാധയെയും അകറ്റി നിർത്താൻ സഹായിക്കുന്നു.

ഭാരം കുറയ്ക്കാൻ പ്ലാൻ ചെയ്യുന്നവർ ദിവസവും രാവിലെ ഒരു കപ്പ് പപ്പായ ജ്യൂസ് കുടിക്കുക. കുറഞ്ഞ കലോറിയും ഫൈബറുമുളള പപ്പായ വിശപ്പ് കുറയ്ക്കും. പപ്പായയിലെ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയുടെ സാന്നിധ്യം ധമനികളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിധ്യം പ്രകൃതിദത്ത വേദനസംഹാരിയായി പ്രവർത്തിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പപ്പായയിലെ പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ ഇ എന്നിവ കണ്ണുകൾക്ക് നല്ലതാണെന്നും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയുന്നതായും വിശ്വസിക്കപ്പെടുന്നു.

പപ്പായയുടെ ഉപഭോഗത്തെക്കുറിച്ചും ഒരാളുടെ ആരോഗ്യത്തെ അത് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും മാത്രമാണ് നമ്മൾ സംസാരിക്കുന്നത്, ഈ പഴത്തിൽ ഒരാളുടെ ചർമ്മസംരക്ഷണത്തെ സഹായിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിൻ സിയുടെ പ്രാഥമിക സ്രോതസ്സുകളിലൊന്നായ ഇതിൽ ബീറ്റാ കരോട്ടിൻ, ലൈകോപീൻ തുടങ്ങിയ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഒരുമിച്ച് ചേർക്കുമ്പോൾ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ചുളിവുകൾക്കും വാർധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾക്കും കാരണമാകുന്ന ഫ്രീ-റാഡിക്കൽ നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ പപ്പായ സഹായിക്കുന്നു.

മധുരപലഹാരങ്ങൾ, സലാഡുകൾ, സ്മൂത്തികൾ എന്നിവയിലും പപ്പായ ചേർക്കാം. പപ്പായയിൽ ലാറ്റെക്സ് ഉള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ ഈ പഴം കഴിക്കരുത്.

Read Also: Why you must start your day with papaya on an empty stomach

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook