Latest News

ഈ പോഷകാഹാരങ്ങൾ കഴിച്ച് ദിവസം തുടങ്ങൂ; മാറ്റം കണ്ടറിയൂ

കുതിർത്ത ബദാം തൊലികളഞ്ഞ് കഴിച്ച് ഒരു ദിവസം തുടങ്ങുക

food, health, ie malayalam

മാനസികമായും ശാരീരികമായും ഉന്മേഷത്തോടെയായിരിക്കണം ഒരു ദിവസം തുടങ്ങേണ്ടത്. നിങ്ങളുടെ മാനസികാവസ്ഥ മുതൽ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമത വരെ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചായിരിക്കും. അതുപോലെ, രാവിലെ നിങ്ങൾ ആദ്യം കഴിക്കുന്ന ഭക്ഷണം ഉൾപ്പെടെയുള്ള ചില കാര്യങ്ങളിൽ ശ്രദ്ധ വേണം.

നിങ്ങളുടെ ഒരു ദിവസം തുടങ്ങേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് ഹോമിയോ ഡോ.കുഷാംഗി ഹേമാനി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഇവ ആരോഗ്യത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കും.

  • കുതിർത്ത ബദാം തൊലികളഞ്ഞ് കഴിച്ച് ഒരു ദിവസം ആരംഭിക്കുക. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണെന്നും വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും ഡോക്ടർ പറയുന്നു. ബദാം തലച്ചോറിനും അത്യുത്തമമാണ്.
  • രാത്രിയിൽ മുഴുവൻ കുതിർത്ത ഉണക്കമുന്തിരി രാവിലെ കഴിക്കുക. ഇത് കുടലിന് നല്ലതാണ്. ദഹനത്തെ സഹായിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. ഈ സൂപ്പർഫുഡ് ഇരുമ്പ്, വിറ്റാമിൻ ബി എന്നിവയാൽ സമ്പുഷ്ടമാണ്.
  • ഒരു നുള്ള് മഞ്ഞൾ ചേർത്ത് ചൂടുവെള്ളം കുടുക്കുക. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബദാം, പരിപ്പ്, കടല കുതിർത്ത് കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Start your day on a healthy note with these nutritious foods

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express