മുളപ്പിച്ച പയർവർഗ്ഗങ്ങൾ ആരോഗ്യകരവും ആന്റിഓക്‌സിഡന്റുകളുടെ വലിയ കേന്ദ്രവും വിശപ്പ് ഒഴിവാക്കാനുള്ള മികച്ച മാർഗവുമാണ്. മുളപ്പിക്കുന്ന രീതി എളുപ്പമാണെങ്കിലും, ചിലപ്പോൾ ശരിയാവണമെന്നില്ല. ഇതിനുള്ള ശരിയായ രീതി പറഞ്ഞിരിക്കുകയാണ് ഷെഫ് മേഘ്ന കാംദർ.
മുളപ്പിച്ച ചെറുപയർ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞതാണ്. കൂടാതെ, ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും മറ്റും സഹായിക്കുമെന്ന് അവർ പറഞ്ഞു.
ചെറുപയർ മുളപ്പിക്കുന്ന വിധം
- ചെറുപയർ നന്നായി കഴുകുക
- വെള്ളത്തിൽ മൂന്ന് മണിക്കൂർ കുതിർക്കാൻ വയ്ക്കുക
- വെള്ളം നീക്കം ചെയ്യുക
- ഒരു പാത്രം ഉപയോഗിച്ച് മൂടുക
- ഒരു രാത്രി മുഴുവൻ വയ്ക്കുക
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം, ഹൃദയത്തെ സംരക്ഷിക്കുകയും, കൊളസ്ട്രോൾ അളവ്, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. ഗർഭ കാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്.
Read More: ഡയറ്റിൽ നാരുകൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനുളള എളുപ്പ വഴികൾ