scorecardresearch

52-ാം വയസിലും സിക്സ് പാക്ക്; സോനു സൂദിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതൊക്കെയാണ്

പല താരങ്ങളും സിക്സ് പാക്കിനായി കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ സോനു ഇതിന് വിരുദ്ധമാണ്

പല താരങ്ങളും സിക്സ് പാക്കിനായി കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ സോനു ഇതിന് വിരുദ്ധമാണ്

author-image
Health Desk
New Update
Sonu Sood

സോനു സൂദ്

ബോളിവുഡിലെ കരുത്തുറ്റ ശരീരത്തിന് ഉടമയായ സോനു സൂദ്, തന്റെ 52-ാം വയസിലും ഫിറ്റ്‌നസ് പ്രേമികളെ അമ്പരപ്പിക്കുകയാണ്. കഠിനമായ വർക്കൗട്ടുകളുമായി താരം ഇന്നും ഒരു യുവാവിനെപ്പോലെ തിളങ്ങുന്നു. എന്നാൽ ഇതിനായി താൻ ഒരിക്കലും പട്ടിണി കിടക്കാറില്ലെന്നും ക്ലേശകരമായ ഡയറ്റുകൾ പിന്തുടരാറില്ലെന്നുമാണ് സോനു സൂദ് വെളിപ്പെടുത്തുന്നത്.

Advertisment

ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ, സോനു സൂദ് തന്റെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും രഹസ്യങ്ങൾ പങ്കുവെച്ചു.

കഠിനമായ ഡയറ്റിനോട് 'നോ' 

പല താരങ്ങളും സിക്സ് പാക്കിനായി കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ സോനു ഇതിന് വിരുദ്ധമാണ്. "കഠിനമായ ഡയറ്റിങ്ങിൽ ഞാൻ വിശ്വസിക്കുന്നില്ല," അദ്ദേഹം പറയുന്നു. പോഷകസമൃദ്ധമായ ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്കും വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾക്കുമാണ് താരം മുൻഗണന നൽകുന്നത്.

Also Read: 18 മാസം, 45 കിലോ കുറഞ്ഞു; വണ്ണം കുറയ്ക്കാൻ സഹായിച്ചത് 5 കാര്യങ്ങളെന്ന് യുവതി

ദിനചര്യയുടെ തുടക്കം 

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലമാണ് സോനുവിനുള്ളത്. ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നു. ഇതിനുശേഷം അൽപനേരം ശാന്തമായി ഇരിക്കാനും ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഇത് മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം നൽകുന്നു.

വർക്കൗട്ടിലെ വൈവിധ്യം 

ജിമ്മിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നതിനേക്കാൾ, ചെയ്യുന്ന വ്യായാമങ്ങളിലെ കൃത്യനിഷ്ഠയ്ക്കാണ് സോനു പ്രാധാന്യം നൽകുന്നത്. സ്ട്രെങ്ത് ട്രെയിനിങ്, കോർ വർക്കൗട്ടുകൾ, കാർഡിയോ എന്നിവയുടെ ഒരു മിശ്രിതമാണ് താരത്തിന്റെ ഫിറ്റ്‌നസ് പ്ലാൻ. ഓരോ ആഴ്ചയും വർക്കൗട്ടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ശരീരത്തിന് പുതിയ വെല്ലുവിളികൾ നൽകാൻ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു.

Also Read: കാപ്പി കുടിക്കുന്നത് നല്ലതാണോ? എത്ര കുടിക്കാം? 12 ചോദ്യങ്ങൾക്ക് ഡോക്ടറുടെ മറുപടി

ചീറ്റ് മീൽസിലും മിതത്വം 

ഭക്ഷണപ്രിയനായ സോനു, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കാറില്ല. വല്ലപ്പോഴും 'ചീറ്റ് മീൽസ്' കഴിക്കാറുണ്ടെങ്കിലും അതിന്റെ അളവ് നിയന്ത്രിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. "ഭക്ഷണം ജീവിതത്തെ ആസ്വദിക്കാനുള്ളതാണ്, അല്ലാതെ അത് നിയന്ത്രണങ്ങൾ മാത്രമാകരുത്," എന്നാണ് താരത്തിന്റെ പക്ഷം.

Also Read: അവസരങ്ങൾക്കായി അലയുന്ന സമയത്ത് എന്റെ പ്രഭാത ഭക്ഷണം ഈ കിഴങ്ങ് മാത്രമായിരുന്നു: സിദ്ധാർത്ഥ് മൽഹോത്ര

സ്ഥിരതയാണ് വിജയം 

തിരക്കുള്ള ഷൂട്ടിങ് ദിനങ്ങളിലും വ്യായാമം മുടക്കാതിരിക്കാൻ സോനു ശ്രമിക്കാറുണ്ട്. ജിമ്മിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ ദീർഘനേരം നടക്കാനോ ലളിതമായ വ്യായാമങ്ങൾ ചെയ്യാനോ അദ്ദേഹം സമയം കണ്ടെത്തും. 'ഫിറ്റ്‌നസ് എന്നത് ഒരു ജീവിതശൈലിയാണ്, അല്ലാതെ ഇടയ്ക്കിടെ മാത്രം ചെയ്യേണ്ട ഒന്നല്ല' എന്ന് താരം ഓർമ്മിപ്പിക്കുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണം ഉപേക്ഷിക്കേണ്ട, ജിമ്മിൽ പോകേണ്ട; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇത് ശീലമാക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: