വൈറ്റ് ടീയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ അതിന്റെ ആരോഗ്യപരമായ പല ഗുണങ്ങളും നിങ്ങൾ തീർച്ചയായും നഷ്ടപ്പെടുത്തിയെന്ന് പറയാം. കാമെലിയ സിനെൻസിസ് ചെടിയുടെ ഇലകളിൽ നിന്നാണ് ഈ ചായ ഉണ്ടാക്കുന്നതെന്നും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം ഉയർത്താൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഇലകൾ ഉണങ്ങാൻ ഒരു തരത്തിലുളള പ്രോസസിങ്ങും ആവശ്യമില്ല, സൂര്യപ്രകാശത്തിൽ സ്വാഭാവികമായി വരണ്ടതാകും. ഇളം-മഞ്ഞ നിറമുള്ളതിനാലാണ് ചായയ്ക്ക് ഈ പേര് ലഭിച്ചത്. 16-ാം നൂറ്റാണ്ടിൽ ചൈനയിലാണ് ആദ്യമായി ചായ ഉണ്ടാക്കിയതെന്ന് കരുതുന്നു. 1876ൽ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ടു, അവിടെ വൈറ്റ് ടീയെ ബ്ലാക്ക് ടീയായാണ് തരംതിരിച്ചത്.

Read Also: ശരീര ഭാരം കുറയ്ക്കാൻ ശർക്കരയും നാരങ്ങയും കൊണ്ടൊരു പാനീയം

  • ചില ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചായയ്ക്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പോളിഫെനോളിന്റെ സാന്നിധ്യം ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. അകാല വാർധക്യം, വീക്കം, ദുർബലമായ രോഗപ്രതിരോധ ശേഷി എന്നിവയ്ക്കെതിരായ പോരാടുന്നതിനും ഇത് സഹായിക്കുന്നു.
  • ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യും
  • മെറ്റബോളിസം വർധിപ്പിക്കുന്നതിലൂടെയും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
  • ഫ്ലൂറൈഡ്, കാറ്റെച്ചിൻസ്, ടാന്നിൻ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഫ്ലൂറൈഡ് പല്ലിന്റെ കാവിറ്റീസ് തടയും. കാറ്റെച്ചിനുകൾ ബാക്ടീരിയകളിൽ നിന്നും പല്ലുകളെ സംരക്ഷിക്കുന്നു

ചായ ഉണ്ടാക്കുന്ന വിധം

സാധാരണ ചായ ഉണ്ടാക്കുന്നതുപോലെ ഇത് കൂടുതൽ ചൂടാക്കേണ്ടതില്ല. ചെറിയ ചൂടിലാണ് തയ്യാറാക്കേണ്ടത്. ഒരു ടീ സ്പൂൺ ഇലകൾ വെളളത്തിലിട്ട് തിളപ്പിക്കുക. ഒരു മിനിറ്റിൽ ചായ റെഡി.

Read in English: Some white tea for good health, please

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook