നല്ല ഉറക്കം നല്ല ആരോഗ്യം നൽകും. ഉറക്കവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ പലർക്കും ആവശ്യത്തിന് ഉറക്കം കിട്ടാറില്ല. ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നുവെന്ന് പരാതിപ്പെടുന്നവർ നമുക്കു ചുറ്റിലുണ്ട്.
നല്ല ഉറക്കത്തിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നല്ല ഉറക്കം കിട്ടും. രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിനുള്ള ചില ടിപ്സുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ഫർസാന നാസർ.
- സ്നേക് പ്ലാന്റ് മുറിയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അത് ഓക്സിജൻ വർധിപ്പിക്കുകയും ചിലരെ നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.
- കിടക്കുന്നതിന് 2 മണിക്കൂർ മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുക.
- ഉച്ചയ്ക്ക് ശേഷം കഫീൻ ഒഴിവാക്കുക.
- അത്താഴത്തോടൊപ്പം ചെറി ജ്യൂസ് കഴിക്കുക. ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഏറ്റവും ഉയർന്ന ഭക്ഷണ സ്രോതസ്സാണിത്.
- ഭാരമുള്ള ബ്ലാങ്ക്ഡ് പരീക്ഷിക്കുക. അവ ഉറക്കത്തെ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- വൈകുന്നേരം ചമോമൈൽ ടീ കുടിക്കുക.
- ലാവെൻഡർ പോലുള്ള അവശ്യ എണ്ണകൾ അല്ലെങ്കിൽ കാരിയർ ഓയിലിലോ ഉപയോഗിക്കുക.
- പ്രഭാത വെളിച്ചം ഏൽക്കുക.
- ഉറങ്ങുന്നതിനുമുമ്പ് കുറച്ച് ദീർഘശ്വാസം ചെയ്യുക.
- ഉറങ്ങുന്നതിനുമുമ്പ് ഒരു ചെറിയ ലഘുഭക്ഷണം കഴിക്കുക.
മറ്റ് നുറുങ്ങുകൾ
- പകൽ ഉറക്കം ഒഴിവാക്കുക
- മുറി ഇരുണ്ടതാണെന്ന് ഉറപ്പാക്കുക
- സ്ലീപ് അപ്നിയ ആയിരിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ആരോഗ്യ വിദഗ്ധരോട് സംസാരിക്കുക
Read More: യാത്രയ്ക്കിടയിലെ മലബന്ധം അകറ്റാം, ഇതാ ചില ടിപ്സുകൾ