scorecardresearch
Latest News

ലെമൺ ടീ കുടിച്ച് പ്രതിരോധശേഷി കൂട്ടാം

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ലെമൺ ടീ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു

lemon tea, ie malayalam

ഒരു ലെമൺ ടീ പോലെ ആരോഗ്യകരമായ ഒന്നും തന്നെയില്ലെന്ന് ചായ പ്രേമികൾക്ക് അറിയാം. രുചികരമായതിനു പുറമേ, നിങ്ങളുടെ ആരോഗ്യത്തിന് ഊർജ്ജം പകരുന്ന പോഷകങ്ങളും ഇതിലുണ്ട്. ഇപ്പോൾ, ധാരാളം ആളുകൾ അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പ്രകൃതിദത്ത ഘടകങ്ങളെ ആശ്രയിക്കുന്നു. നിങ്ങളും ആരോഗ്യത്തിനുളള വഴികൾ തേടുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ലെമൺ ടീ ഉൾപ്പെടുത്തേണ്ട ചില കാരണങ്ങളെക്കുറിച്ചാണ് പറയുന്നത്.

ജലദോഷം പോലുളളവയെ ഭേദമാക്കാൻ ഒരു കപ്പ് ലെമൺ ടീക്ക് കഴിയും. ലെമൺ ടീ തയ്യാറാക്കുമ്പോൾ കുറച്ച് തേൻ കൂടി ചേർക്കുക. രാവിലെ ഉണർന്ന ഉടൻ തന്നെ കുടിക്കുക. ജലാംശം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണിത്. പലരും കോഫി, ചായ, മറ്റ് ജ്യൂസുകൾ എന്നിവയെ ആശ്രയിക്കുന്നു. ഇതിനൊക്കെ പകരമായി ലെമൺ ടീ ഉപയോഗിക്കാം.

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ലെമൺ ടീ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ജലദോഷത്തിനെതിരെ പോരാടാനും പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ സഹായിക്കുന്നത് ഈ വിറ്റാമിൻ സിയാണ്. പല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. മുറിവുകൾ ഭേദമാക്കുകയും ചെയ്യും.

Read Also: ബ്ലാക്ക് കോഫിയുടെ ആരോഗ്യ ഗുണങ്ങൾ

ഉപാപചയ പ്രവർത്തനത്തിനും ലെമൺ ടീ മികച്ചതാണ്. ശരീര ഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ലെമൺ ടീ സഹായിക്കും. ചായ വിഷവസ്തുക്കളെ പുറന്തള്ളുകയും ശരീരത്തെ വൃത്തിയാക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് ശാസ്ത്രീയമായി പറയുന്നു. കുറച്ച് ഇഞ്ചിയും തേനും ചേർക്കുന്നതിലൂടെ ശരീര ഭാരം കുറയ്ക്കുന്നതിന് കൂടുതൽ ഗുണം ചെയ്യും.

ദഹനത്തിനും ലെമൺ ടീ മികച്ചതാണ്. ഓക്കാനം, ഛർദ്ദി എന്നിവ മാറ്റാനും ഇത് സഹായിക്കും. ദഹനക്കേട്, മറ്റ് ദഹനനാളത്തിന്റെ പ്രശ്നങ്ങൾ എന്നിവ മാറ്റാനും ലെമൺ ടീ മികച്ചതാണ്.

Read in English: Want to give your immunity a big boost? Have lemon tea

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Some reasons why you must incorporate lemon tea in your diet