Latest News

ചിലർക്ക് മറ്റുള്ളവരെക്കാൾ കൊതുക് കടിയേൽക്കുന്നത് കൂടുതലാണ്, എന്തുകൊണ്ട്?

ഒ ഗ്രൂപ്പ് രക്തമുളളവർ മറ്റുള്ളവരെ അപേക്ഷിച്ച് (എ അല്ലെങ്കിൽ ബി) കൊതുകുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് പറയപ്പെടുന്നു

mosquito, health, ie malayalam

കൊതുകുകൾ പലവിധ രോഗങ്ങൾ പരത്താറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത്, വീട്ടിൽ ശുചിത്വം പാലിക്കാനും ഏതെങ്കിലും തുറന്ന പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ആളുകൾ കൊതുകുകളെ വെറുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിലേറ്റവും മുന്നിലാണ് കൊതുകു കടി. ചില ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊതുക് കടിയേൽക്കുന്നത് കൂടുതലാണ്. ഇതെങ്ങനെ സംഭവിക്കും? അതിൽ എന്തെങ്കിലും സത്യമുണ്ടോ, കൊതുകുകൾ ചിലരെ മാത്രം മറ്റുള്ളവരെക്കാൾ കൂടുതൽ കടിക്കുന്നത് എന്തുകൊണ്ടാണ്?. ഇതിന് യുക്തിസഹമായ ശാസ്ത്രീയ വിശദീകരണമുണ്ട്.

2014 ൽ ടൈമിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, ഫ്ലോറിഡ സർവകലാശാലയിലെ മെഡിക്കൽ എൻ‌ടോമോളജിസ്റ്റും മൊസ്കിറ്റോ വിദഗ്ധനുമായ ഡോ. ജോനാഥൻ ഡേ, കൊതുകുകൾ ചില ആളുകളെ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ”ചില ആളുകളുടെ ചർമ്മത്തിൽ ചില രാസവസ്തുക്കൾ കൂടുതൽ ഉത്പാദിപ്പിക്കുന്നു. ലാക്റ്റിക് ആസിഡ് പോലുള്ള രാസവസ്തുക്കളിൽ ചിലത് കൊതുകുകളെ ആകർഷിക്കുന്നു, ”അദ്ദേഹം വിശദീകരിച്ചു.

ഒ ഗ്രൂപ്പ് രക്തമുളളവർ മറ്റുള്ളവരെ അപേക്ഷിച്ച് (എ അല്ലെങ്കിൽ ബി) കൊതുകുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് പറയപ്പെടുന്നു. ജീനുകൾ രക്തത്തിന്റെ തരം നിർണ്ണയിക്കുന്നതിനാൽ, ചില ആളുകൾ കൂടുതൽ ആക്രമിക്കപ്പെടുന്നതിന്റെ ഒരു ഘടകമാണ് ജെനറ്റിക്സെന്ന് ഡേ പറഞ്ഞിരുന്നു.

ഗർഭിണികളായ സ്ത്രീകൾക്കും അമിതവണ്ണമുള്ളവർക്കും മെറ്റബോളിസം നിരക്ക് കൂടുതലാണ്, ഇത് കൊതുകുകളെ കൂടുതൽ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട വസ്‌ത്രങ്ങൾ ധരിക്കുന്നതും ആംഗ്യം കാണിക്കുകയോ ചെയ്യുന്നത് പെൺ കൊതുകുകൾ വന്ന് കടിക്കാനുളള സിഗ്നലിങ് പോലുളളവയാണെന്നും ഡേ വിശദീകരിച്ചു.

Read More: വർക്ക് ഫ്രം ഹോമിനിടയിൽ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്‌സുകൾ

കൊതുക് കടിയേൽക്കാതെ സുരക്ഷിതരായിരിക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് തങ്ങളെ കൂടുതൽ സ്വാധീനിക്കുന്നതെന്താണെന്ന് ആളുകൾ അറിയേണ്ടതുണ്ടെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ന്യൂറോളജി ഡയറക്ടർ ഡോ. പ്രവീൺ ഗുപ്ത ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. അദ്ദേഹം വിശദീകരിച്ച ചില കാര്യങ്ങൾ.

  • ഒ ബ്ലഡ് ഗ്രൂപ്പുള്ളവർക്ക് കൂടുതൽ കൊതുക് കടിയേൽക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്
  • ചില ആളുകളിൽ കൂടുതൽ രാസവസ്തുക്കൾ വിയർപ്പ് വഴി പുറത്തേക്കു വരുന്നു, ഇത് കൊതുകുകളെ ആകർഷിക്കുന്നു
  • കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നവരിൽ
  • ശരീര താപനില കൂടുതലുള്ളവർ
  • മദ്യപിക്കുന്നവർ, പ്രത്യേകിച്ച് ബിയർ. അവരെ സംബന്ധിച്ചിടത്തോളം ശരീര താപനില കൂടുതലാണ്

കൊതുകിനെ ആകർഷിക്കുന്ന ഏതെങ്കിലും ഘടകങ്ങൾ നിങ്ങളിലുണ്ടെങ്കിൽ സുരക്ഷിതമായി തുടരുക

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Some people are more susceptible to mosquito bites than others heres why529883

Next Story
ശരീരഭാരം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com