ആരോഗ്യമുളള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണരീതിയും പ്രധാനമാണ്. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ഇതിനായി നിങ്ങളുടെ അടുക്കളയിൽ ഒന്നു കണ്ണോടിച്ചാൽ മതിയാകും. അവിടെ വിറ്റാമിനുകൾ അടങ്ങിയ നിരവധി ഭക്ഷണ പദാർഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അവയിൽ ചിലത് നാരുകൾ അധികമുളളതും പോഷക ഗുണങ്ങളാൽ സമ്പന്നവും, മറ്റു ചിലത് പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുളളതുമാണ്. ഇവ നമ്മുടെ ദൈംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യവും ശാരീരിക ക്ഷമതയും നിലനിർത്താൻ സഹായിക്കും.

വെളുത്തുളളി

വെളുത്തുള്ളിക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇതിൽ മൈക്രോന്യൂട്രിയന്റ്സ് ഏറെ അടങ്ങിയിട്ടുണ്ട്. വെളുത്തുളളിയിൽ അടങ്ങിയിട്ടുളള അലിസിൻ എരിച്ചിൽ കുറയ്ക്കുക മാത്രമല്ല, ഹൃദ്രോഗം, കാൻസർ എന്നിവയെ തടയാനും സഹായിക്കും.

Garlic, ie malayalam

മഞ്ഞൾ

ഏറെ ആരോഗ്യഗുണമുളളതാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിട്ടുളള കുർക്കുമിൻ കാൻസർ, ഹൃദ്രോഗം, മറവി രോഗം, വിഷാദം എന്നിവയൊക്കെ ചെറുക്കാനുളള ഘടങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.

മുട്ട

മുട്ടയിൽ പലവിധത്തിലുളള ആരോഗ്യ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിലുള്ള കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകില്ലെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ മുട്ട കഴിക്കുന്നതിന് ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

കാരറ്റ്

സലാഡുകളിലും പ്രധാന വിഭവങ്ങളിലും സാധാരണ ചേരുവയാണ് കാരറ്റ്. ഇതിൽ നിറയെ വിറ്റാമിൻ എ നിറഞ്ഞിരിപ്പുണ്ട്. മാത്രമല്ല നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. വേവിച്ച് കാരറ്റ് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്.

carrot, ie malayalam

ആപ്പിൾ

ഫൈബർ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്. ഒരു ദിവസം ഒരു ആപ്പിൾ കഴിച്ചാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടും. പ്രഭാത ഭക്ഷണത്തിന് ശേഷമോ ഉച്ചഭക്ഷണത്തിന് മുൻപോ ആപ്പിൾ കഴിക്കുന്നതാണ് ഉത്തമം.

തൈര്

പാലിനെപ്പോലെ നിറയെ പോഷക ഗുണങ്ങൾ തൈരിലും അടങ്ങിയിട്ടുണ്ട്. പാലുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പത്തിൽ ദഹനത്തിന് സഹായിക്കും. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ശരീരത്തിന്റെ ദഹന ശേഷി മെച്ചപ്പെടുത്തുന്നു. തൈരിൽ കാലറീസ് കുറവാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ആയുർവേദത്തിൽ രാത്രിയിൽ തൈര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

വെളിച്ചെണ്ണ

പോഷക ഗുണങ്ങൾ വെളിച്ചെണ്ണയിലേറെയുണ്ട്. ചർമ സംരക്ഷണത്തിനും വെളിച്ചെണ്ണ ഏറെ ഗുണകരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook