/indian-express-malayalam/media/media_files/uploads/2023/04/liquor.jpg)
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്
സ്ഥിരമായി മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഒരു പഠനം പറയുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലായ കാന്‍സര്‍ എപിഡെമോളജി, ബയോമാര്‍ക്കേഴ്‌സ് ആൻഡ് പ്രിവന്‍ഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
സുരക്ഷിത മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയിൽ 1.5ലിറ്റർ കുറവ് വൈനും 3.5 ലിറ്ററിൽ കുറവ് ബിയറും ആഴ്ചയിൽ 450 മില്ലി മദ്യം കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ദിവസവും മദ്യം കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും എന്നതിന്റെ ചില നെഗറ്റീവ് ഫലങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഉറക്കത്തിന്റെ ഗുണനിലവാരം കുറയും
ചെറിയ അളവിൽ മദ്യം കഴിച്ചതിനുശേഷം വിശ്രമിക്കാനും ഉറങ്ങാനും കഴിയുമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. മദ്യം കഴിച്ചതിനുശേഷമുള്ള ഉറക്കം മോശം ഗുണനിലവാരമുള്ളതായിരിക്കാം.
അമിത മദ്യപാനമുള്ള ആളുകൾക്ക് ഉറക്ക കുറവ്, കൂർക്കംവലി, സ്ലീപ് അപ്നിയ എന്നിവ അനുഭവപ്പെടാനുള്ള സാധ്യത വർധിക്കുന്നതായി കണ്ടെത്തിയെന്ന് 2020-ൽ പബ്ലിക് ഹെൽത്ത് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കാം
ദിവസേനയുള്ള മദ്യപാനം തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. മദ്യം മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ മോശമാക്കുന്നു.
മാനസികാവസ്ഥയിലെ മാറ്റം
പലരും മദ്യം ചെറിയ സന്തോഷത്തിനായ് കഴിച്ചു തുടങ്ങുന്നു. എന്നാൽ, മദ്യം യഥാർത്ഥത്തിൽ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. തുടക്കത്തിൽ, മദ്യം കഴിച്ചതിന് ശേഷം കൂടുതൽ ആത്മവിശ്വാസവും വിശ്രമവും അനുഭവപ്പെടാം. എന്നാൽ, പിന്നീട് ക്ഷോഭം, ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ കോപം എന്നിവയിലേക്ക് നയിച്ചേക്കാം.
പ്രതിരോധശേഷിയെ ബാധിക്കുന്നു
ദിവസവും മദ്യം കഴിക്കുന്നത് അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കും. മദ്യം ദഹനനാളിയുടെ പാളിക്ക് കേടുവരുത്തും. കുടലിലെ നല്ല ബാക്ടീരിയകളെയും രോഗപ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നതിലൂടെയും മദ്യപാനം രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കും.
ശരീര ഭാരം വർധിക്കാം
ഒരു ഗ്രാം മദ്യം ഏഴ് കലോറിക്ക് തുല്യമാണ്. മിക്ക ഗ്ലാസ് വൈനുകളിലും ഏകദേശം 120 കലോറി അടങ്ങിയിട്ടുണ്ട്. ദിവസവും മദ്യം കഴിക്കുന്നതു ശരീരഭാരം കൂടാനുള്ള സാധ്യത വർധിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.