നിങ്ങളുടെ ആരോഗ്യം, പ്രത്യേകിച്ച് മാനസികാരോഗ്യം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, അവയിലൊന്ന് ഭക്ഷണമാണ്. എല്ലാവരും ജീവിതത്തിൽ സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ സന്തോഷം എന്നത് ഒരു മാനസികാവസ്ഥ മാത്രമല്ല. നിങ്ങളുടെ ഒരു ദിവസത്തെ പ്രവൃത്തിയെയും കൂടി ആശ്രയിച്ചിരിക്കും. ഹോർമോണുകളായും സന്തോഷം ബന്ധപ്പെട്ടിരിക്കുന്നു.

ശരിയായ തരത്തിലുള്ള ഭക്ഷണം നിങ്ങളുടെ ശരീരത്തിന് ലഭിച്ചാൽ നിങ്ങളുടെ ജീവിതവും സന്തോഷപൂർണമാകും. നിങ്ങൾക്ക് ദുഃഖകരമായ അവസ്ഥ തോന്നിയാൽ നിങ്ങൾക്ക് സന്തോഷം നൽകാൻ കഴിയുന്ന ചില ഭക്ഷണപദാർഥങ്ങൾ അടുക്കളയിൽനിന്നു തന്നെ കണ്ടെത്താം.

ഡാർക്ക് ചോക്ലേറ്റ്

നിങ്ങൾ സന്തുഷ്ടരല്ലെന്നു തോന്നിയാൽ ചോക്ലേറ്റ്, പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തെ അകറ്റിനിർത്തുന്നുവെന്ന് കരുതപ്പെടുന്നു, ഇത് നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും. കൂടാതെ, ഡാർക്ക് ചോക്ലേറ്റുകളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് മാനസികാവസ്ഥയെ മാറ്റാനുള്ള കഴിവുണ്ട്.

Read Also: ഹീമോഗ്ലോബിൻ കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

നഡ്സ് ആൻഡ് സീഡ്സ്

സെറോടോണിൻ സന്തോഷകരമായ ഹോർമോണായി കണക്കാക്കപ്പെടുന്നു. ഇതൊരാളുടെ മാനസികാവസ്ഥയും തലച്ചോറും നിയന്ത്രിക്കുന്നു. ഇത് എൻ‌ഡോക്രൈൻ സിസ്റ്റത്തെയും ബാധിക്കുന്നു. നഡ്സ് ആൻഡ് സീഡ്സിൽ നിറയെ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.

സാൽമൺ മത്സ്യം

Salmon, ie malayalam
ആരോഗ്യത്തിന് മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ മത്സ്യം കഴിക്കുന്ന ആളുകൾക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് ജേർണൽ ഓഫ് എപിഡമിയോളജി ആൻഡ് കമ്മ്യൂണിറ്റ് ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. സാൽമൺ മത്സ്യം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ഊർജം ലഭിക്കും, കാരണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡ് ഉത്പാദിപ്പിക്കാൻ കഴിയില്ല.

ബ്ലൂബെറി

ബ്ലൂബെറി തലച്ചോറിലേക്കുളള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ, ലളിതമായ കാർബണുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook