കയ്പേറിയതിനാൽ പാവയ്ക്കയോട് ‘നോ’ പറയുന്ന ഒരുപാട് പേരുണ്ട്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തണമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര. പാവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
പാവയ്ക്ക സെല്ലുലോസിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് ദൈനംദിന ഭക്ഷണത്തിൽ നാരുകൾ ചേർക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു, ഡിസ്‌പെപ്സിയ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. വയറ്റിൽ അണുബാധയുണ്ടാക്കുന്ന വിരകളെ കൊല്ലാൻ കഴിയുന്ന ആന്തെൽമിന്റിക് സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
പാവയ്ക്കയിൽ ഗ്ലൈക്കോസൈഡ്, ചരാന്റിൻ, വിസൈൻ, കാരവിലോസൈഡുകൾ, പോളിപെപ്റ്റൈഡ്-പി (പ്ലാന്റ് ഇൻസുലിൻ) എന്നിവയുൾപ്പെടെ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ഗ്ലൂക്കോസ് ആഗിരണം ഉയർത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
കരളിനെ ശുദ്ധമാക്കുന്നു
പാവയ്ക്ക കരളിൽ അടിഞ്ഞിരിക്കുന്ന വിഷാംശം ഇല്ലാതാക്കുന്നു. കരൾ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാക്കുന്നു.
Read More: തേങ്ങാ വെള്ളം അധികമായി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ?