ലോകത്താകമാനം ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ വീക്കം സംഭവിക്കുന്നു. ഇടുങ്ങിയതും വീർക്കുന്നതും അധിക മ്യൂക്കസ് ഉത്പാദിപ്പിക്കുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. ശ്വാസംമുട്ടല്‍, ചുമ, നെഞ്ചിലുണ്ടാകുന്ന മുറുക്കം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വലിവ് തുടങ്ങിയവാണ് ഇതിന്റെ ലക്ഷണങ്ങൾ.
“ഇന്ത്യയിലെ വിശാലമായ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വ്യതിയാനങ്ങൾ കാരണം ആസ്ത്മയുടെ വ്യാപന നിരക്ക് രണ്ട് മുതൽ 23 ശതമാനം വരെയാണെന്നാണ് മുൻ ഗവേഷണങ്ങളിൽ പറയുന്നു. രോഗം നിർണ്ണയിക്കാൻ കഴിയാത്ത രോഗാവസ്ഥകളിലൊന്നാണ് ആസ്ത്മ. ഇത് രോഗികളുടെ അവസ്ഥ വഷളാകുന്നു,” പൂനെയിലെ സൂര്യ മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി ഡോ. ജയന്ത് ഖണ്ഡാരെ പറഞ്ഞു.
ആസ്ത്മപ്പറ്റി പല തെറ്റിധാരണകളും പരക്കുന്നുണ്ട്. ഇത് ചികിത്സ നേടുന്നതിൽനിന്നു ആളുകളെ പിന്തിരിപ്പിക്കുന്നു. ഇന്ത്യയിൽ കുട്ടികളിൽ ആസ്ത്മയുടെ വ്യാപന നിരക്ക് വർധിക്കുന്നിനും ഇത് കാരണമാകുന്നു. ഈ മിഥ്യാധാരണകൾ ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്നും ഡോ. ജയന്ത് പറയുന്നു.
“ഫലപ്രദമായ ചികിത്സകൾ ലഭ്യമാണെങ്കിലും, ആസ്ത്മയെ ചുറ്റിപ്പറ്റി ഇപ്പോഴും ധാരാളം മിഥ്യാധാരണകൾ ഉണ്ട്,” ഡൽഹി സികെ ബിർള ഹോസ്പിറ്റലിലെ പൾമണോളജി ആൻഡ് സ്ലീപ്പ് മെഡിസിൻ കൺസൾട്ടന്റ് ഡോ. അശോക് കെ രജ്പുത് പറയുന്നു.
വ്യായാമത്തിലൂടെ ആസ്ത്മ ഉണ്ടാകാം
വസ്‌തുത: വ്യായാമം-ഇൻഡ്യൂസ്‌ഡ് ആസ്ത്മ എന്ന് വിളിക്കപ്പെടുന്ന ഒരു ആസ്‌ത്മ, വ്യായാമം ചെയ്യുന്നതിലൂടെ ഉണ്ടാകുന്നു. എന്നാൽ ആസ്ത്മയുള്ള ആളുകൾ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് കരുതുന്നത് തെറ്റാണെന്ന് ഡോ. അശോക് വിശദീകരിച്ചു. “ചികിത്സയിലൂടെ, ആസ്ത്മ രോഗികൾക്ക് എല്ലാ വ്യായാമങ്ങളും ചെയ്യാൻ കഴിയും. എന്നിരുന്നാലും, ഏതെങ്കിലും ഫിറ്റ്നസ് ആരംഭിക്കുന്നതിനു മുൻപ് ഒരു ആരോഗ്യ വിദഗ്ധനെ സമീക്കാൻ ശുപാർശ ചെയ്യുന്നു, ”ഡോ. അശോക് പറഞ്ഞു.
വ്യായമത്തിലൂടെ ആസ്ത്മ വർധിക്കുന്നില്ലെന്ന് ഡോ.ജയന്ത് പറയുന്നു. “വ്യായാമം മൂലം ആസ്ത്മ വഷളാകില്ലെന്ന് നാം ഓർക്കണം. വാസ്തവത്തിൽ, നമ്മുടെ ശ്വാസകോശ പ്രവർത്തനവും ജീവിത നിലവാരവും ക്രമമായ വ്യായാമത്തിലൂടെ ഗണ്യമായി മെച്ചപ്പെടുകയും ആസ്ത്മ ആക്രമണങ്ങളെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ബാഡ്മിന്റൺ താരം പാരുപ്പള്ളി കശ്യപിനും ആസ്ത്മ രോഗമുണ്ടായിരുന്നു, ” ഡോ.ജയന്ത് പറഞ്ഞു.
ആസ്ത്മയ്ക്കുള്ള മരുന്നുകൾ അഡിക്റ്റീവുകളാണ്
വസ്‌തുത: നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുന്നത് ആസ്ത്മ ലക്ഷണങ്ങളെ നിയന്ത്രിക്കാനും സാധ്യത കുറയ്ക്കാനും സഹായിക്കും. മരുന്നിന്റെ അളവ് നിർണ്ണയിക്കാൻ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്, ”ഡോ. അശോക് പറയുന്നു.
രോഗാവസ്ഥയുള്ള കുട്ടികൾക്ക് അതിനെ മറികടക്കാൻ കഴിയും
വസ്തുത: ആസ്ത്മ ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം നിലനിൽക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണെന്ന് ഡോ അശോക് പറയുന്നു. “ചില കുട്ടികൾക്ക് പ്രായമാകുമ്പോൾ ആസ്ത്മ ലക്ഷണങ്ങൾ കുറവായിരിക്കും. മറ്റു ചിലർക്ക് ആസ്ത്മ ലക്ഷണങ്ങൾ തുടരാം, പ്രായമാകുമ്പോൾ ആസ്ത്മ ലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടാം.
ആസ്ത്മയ്ക്ക് ശാശ്വതമായ ചികിത്സയില്ലെന്നും കുട്ടികളിലെ ആസ്ത്മ കുറച്ചു കഴിഞ്ഞു ഇല്ലാതാക്കുന്ന ഒന്നല്ലെന്നും ഡോ. ജയന്ത് പറയുന്നു. “മെഡിക്കൽ ഇടപെടലും പരിചരണവും കൊണ്ട്, ശ്വാസകോശം ശക്തമാവുകയും ട്രിഗറുകൾക്ക് വിധേയമാകാനുള്ള സാധ്യത കുറയുകയും ചെയ്യും,” ഡോ.ജയന്ത് പറഞ്ഞു.