ആയുർവേദത്തിൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ ഉണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിലും അതിൽ പ്രതിവിധികളുണ്ട്. വിവിധ കാരണങ്ങളാൽ ചർമ്മത്തിൽ തിണർപ്പുകളും തടിപ്പുകളും ഉണ്ടാകാറുണ്ട്. അവ ചൊറിച്ചിൽ പോലുള്ള മറ്റ് പലതരം അസ്വസ്ഥതകൾക്ക് കാരണമാകുന്നു.
“വായുവിലൂടെയോ ഭക്ഷണത്തിലൂടെയോ സ്പർശനത്തിലൂടെയോ ശരീരത്തിൽ പ്രവേശിച്ചേക്കാവുന്ന ഒരു പദാർത്ഥത്തോട് ശരീരം പ്രതികൂലമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്,” പ്രിയ ഹെൽത്ത് കെയർ സെന്ററിന്റെയും ആയുർവേദ അക്കാദമിയുടെയും സ്ഥാപകയായ ഡോ ഡിംപിൾ ജംഗ്ദ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
അലർജിക്ക് പല ഘടകങ്ങളും കാരണമാകുന്നു. ചർമ്മത്തിൽ റാഷസ് പ്രത്യക്ഷപ്പെടുന്ന കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അലർജിക്ക് കാരണമാകുന്നതെങ്ങനെയെന്ന് വിദഗ്ധ പറയുന്നു. അല്ലെങ്കിൽ ഉയർന്ന താപനില കാരണവും റാഷസ് ഉണ്ടാകുന്നു. നിലക്കടല പോലുള്ള ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം ചർമ്മത്തിൽ റാഷസ് അനുഭവപ്പെടുന്ന പോലുള്ള ഭക്ഷണ സംബന്ധമായ അലർജികളും സാധാരണമാണ്.
വിദഗ്ധ നിർദേശിക്കുന്ന പ്രതിവിധികൾ ഇതാ:
അവശ്യ എണ്ണകൾ
ബദാം ഓയിൽ, ചമോമൈൽ ഓയിൽ, ടീ ട്രീ ഓയിൽ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ചർമ്മത്തിലെ തടിപ്പുകൾ മാറ്റാൻ സഹായിക്കുന്നു. അവ തുല്യ അനുപാതത്തിൽ കലർത്തി ഉപയോഗിക്കാം.
ഓട്മമീൽ
ഓട്‌സിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഒലിക് ആസിഡിന്റെയും ലിനോലെയിക് ഓയിലിന്റെയും സാന്നിധ്യം കാരണം ചർമ്മത്തിലെ റാഷസ് മാറ്റാൻ ഇവ സഹായിക്കുന്നു. ഈ സംയുക്തങ്ങൾ വീക്കം കുറയ്ക്കാനും ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ
തടിപ്പ്, ചുവപ്പ്, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. ചർമ്മത്തിലെ ബാരിയർ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നു. ഇവ രണ്ടും വീക്കം കുറയ്ക്കാൻ പ്രവർത്തിക്കുന്നു.
കറ്റാർ വാഴ
കറ്റാർ വാഴ ആന്റി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ, ആന്റിമൈക്രോബിയൽ, കൂടാതെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ചർമ്മത്തിലെ തടിപ്പുകൾ തടയാൻ കഴിയുന്ന ഫലപ്രദമായ നിരവധി വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴ ജെൽ നേരിട്ട് തടിപ്പിൽ പുരട്ടാം.
“ചർമ്മത്തിലെ തടിപ്പുകൾക്ക് സാധാരണയായി വേപ്പിൻ ലേപം, കറ്റാർ വാഴ ജെൽ പുരട്ടാം. റാഷസ് കുറയാൻ സഹായിക്കുന്ന ലളിതമായ മാർഗ്ഗങ്ങളാണ് ഇവ രണ്ടും. ചർമ്മത്തിൽ തിണർപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, ഉപ്പിട്ട, എരിവുള്ള, പുളിപ്പിച്ചതോ വറുത്തതോ ആയ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം കുറയ്ക്കാനും ചായ, കാപ്പി, എയറേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കാനും ശുപാർശ ചെയ്യുന്നു,” ഇന്റഗ്രേറ്റീവ് ന്യൂട്രീഷനിസ്റ്റും ആയുർവേദ വിദഗ്ധയുമായ കരിഷ്മ ഷാ പറയുന്നു.