പുക വലിക്കുന്നവർക്ക് കോവിഡ്-19 പകരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. കൈയിൽ നിന്ന് വായിലേക്ക് വൈറസ് വ്യാപിക്കും എന്നതാണ് ഇതിനുള്ള കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

ആരോഗ്യ മന്ത്രാലയം മാത്രമല്ല, ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പുകവലിക്കാർക്കിടയിലെ അധിക അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവാനും രോഗം ബാധിച്ച് മരിക്കാനും സാധ്യത കൂടുതലാണെന്ന് വിവിധ ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.

How can smokers increase the risk of COVID-19 transmission? പുക വലിക്കുന്നവർ രോഗഭീഷണി വർധിപ്പിക്കുന്നതെങ്ങനെ?

കോവിഡ് ബാധിച്ച ഒരാൾ പുക വലിക്കുമ്പോൾ വൈറസ് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത വർധിക്കുന്നതായി ആരോഗ്യ വിദഗഗ്ധർ പറയുന്നു.

Read More: Covid-19: Updated symptoms, modes of transmission, immunity and complications: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ

“കോവിഡ്-19 കണികകളിലൂടെ പകരുന്ന ഒരു അണുബാധയാണെന്ന് നമുക്കറിയാം. അതായത്, വായുവിൽ കണികകൾ കെട്ടിനിൽക്കുന്നതിലൂടെ ഇത് വ്യാപിക്കാം. ചുമ, തുമ്മൽ എന്നിവയിലൂടെ അണുക്കൾ വായുവിൽ പടരാനുള്ള അതേ സാധ്യത ഒരാൾ പുക വലിച്ച് പുറത്തേക്ക് വിടുമ്പോഴുമുണ്ട്. ഒപ്പം, പുകവലിക്കുന്ന സമയത്ത്, ആളുകൾ മുഖാവരണം നീക്കം ചെയ്യും, അതായത് അവരുടെ വായയും മൂക്കും പുറത്താവുന്നു. ഇത് അവർ രോഗബാധിതരാണെങ്കിൽ മറ്റുള്ളവരിലേക്കും രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, ” ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവൻ ഡോക്ടർ ഉദ്ഗേത് ധീർ പറഞ്ഞു.

ആളുകൾ സിഗരറ്റും ഹുക്കയും പങ്കിടുന്നതും വൈറസ് വ്യാപിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Can smoking increase the risk of getting COVID-19 infection? പുകവലിക്കുന്നത് കോവിഡ് രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമോ?

കൈയിൽ നിന്ന് വായിലേക്കുള്ള രോഗ വ്യാപനത്തിന് പുകവലി കാരണമാവുന്നതാണ് രോഗ വ്യാപന സാധ്യത വർധിക്കാനുള്ള ഒരു കാരണമെന്ന് ഡോക്ടർമാർ പറയുന്നു. “നിങ്ങൾ പുകവലിക്കുമ്പോൾ സിഗരറ്റ് കയ്യിൽ പിടിക്കും. നിങ്ങളുടെ കൈകൾ അശുദ്ധവും വൈറസ് നിറഞ്ഞതും ആയിരിക്കാം. കൈ നിങ്ങളുടെ വായയുടെ അടുത്തേക്കും കൊണ്ടുപോവുന്നു. അപ്പോൾ വൈറസ് നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇത് പുകവലിക്കാരുടെ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നു,” ഡൽഹിയിലെ അപ്പോളോ ഇന്ദ്രപ്രസ്ഥ ഹോസ്പിറ്റൽസിലെ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ക്രിട്ടിക്കൽ കെയറിലെ സീനിയർ കൺസൽട്ടന്റായ ഡോക്ടർ നിഖിൽ മോദി പറഞ്ഞു.

Read More: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

പുകവലി ശ്വാസനാളത്തെ ബാധിക്കുന്നു എന്നതാണ് കോവിഡ് ഭീഷണി വർധിക്കുന്നതിനുള്ള മറ്റൊരു കാരണമായി പറയുന്നത്. തൊണ്ട, ശ്വാസകോശം, ശ്വാസനാളം എന്നിവയുടെ സ്വാഭാവിക അവസ്ഥയെ പുകവലി ബാധിക്കുന്നുവെന്ന് ഡോക്ടർ ധീർ പറഞ്ഞു. “ഒരു തവണ പുകവലിച്ചാൽ തന്നെ പ്രതിരോധശേഷിയെ കുറയ്ക്കുകയും അണുബാധക്കെതിരേ പ്രവർത്തിക്കുന്ന സംരക്ഷണ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നു. ശ്വാസകോശ ശേഷി കുറഞ്ഞ ഒരാൾക്ക് വൈറസ് ബാധയുണ്ടായാൽ സ്ഥിതി കൂടുതൽ സങ്കീർണമാവാൻ ഇടയാവും,” ധീർ പറഞ്ഞു

പുകവലിക്കാരിൽ കടുത്ത അണുബാധയ്ക്കും ന്യുമോണിയയ്ക്കും സാധ്യത കൂടുതലാണ്. ഒപ്പം, എല്ലാ പുകവലിക്കാർക്കും മറ്റ് രോഗങ്ങളായ സി‌ഒപി‌ഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾ‌മണറി ഡിസീസ്), ഹൃദ്രോഗങ്ങൾ എന്നിവ വരാൻ സാധ്യതയുണ്ട്, ഇതും അവരിൽ രോഗതീവ്രത വർധിപ്പിക്കും, ” അദ്ദേഹം കൂട്ടിച്ചേർത്തു

പുകവലി രക്തസമ്മർദ്ദം വർധിപ്പിക്കുന്നതാണ് മറ്റൊരു പ്രശ്നം. “ഒരു സിഗരറ്റിന്റെ പകുതി വലിച്ചാൽപോലും രക്തസമ്മർദ്ദം 20 ശതമാനം വർധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ കോവിഡ് രോഗബാധ രൂക്ഷമാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഡിയോ വാസ്കുലർ രോഗങ്ങൾക്കും പുകവലി കാരണമാവുന്നു, ഇത്തരം രോഗങ്ങളുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലാണ്,” ഡോക്ടർ ധീർ വിശദീകരിച്ചു.

പുകവലിക്കുന്നവർക്ക് വായയുമായി ബന്ധപ്പെട്ടെ ആരോഗ്യം കുറവാണെന്നും ഡോ ധീർ പറഞ്ഞു. “വിവിധ അണുബാധകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ബാക്ടീരിയകൾ നമ്മുടെ വായയിൽ ഉണ്ട്, പക്ഷേ പുക അവയെ നശിപ്പിക്കുന്നു. അമിതമായ പുകവലി ആരോഗ്യസ്ഥിതിയെ കൂടുതൽ വഷളാക്കും,” ഡോക്ടർ ധീർ പറഞ്ഞു.

Read More: Smokers more vulnerable to COVID-19, warns Health Ministry; doctors explain how

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook