/indian-express-malayalam/media/media_files/2025/11/21/sleep-2025-11-21-16-26-27.jpg)
Source: Freepik
രാത്രിയിൽ ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് മതിയായ ഉറക്കം ആവശ്യമാണ്. നിങ്ങൾ അഞ്ചോ ആറോ മണിക്കൂർ മാത്രം ഉറങ്ങി ദിവസം മുഴുവൻ സമയം ചെലവഴിക്കുന്ന ആളാണെങ്കിൽ, അറിയാതെ തന്നെ നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കിയേക്കാം. ചെറിയ ഉറക്കം നിങ്ങളെ ക്ഷീണിതരാക്കുക മാത്രമല്ല, നിശബ്ദമായി ശരീരഭാരം വർധിപ്പിക്കുകയും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് പ്രധാന ഹോർമോണുകളെ തടസപ്പെടുത്തുകയും ഗ്ലൂക്കോസ് സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെ തടസപ്പെടുത്തുകയും വിശപ്പ് മുതൽ മെറ്റബോളിസം വരെ എല്ലാറ്റിനെയും ബാധിക്കുന്ന ഒരു ചെയിൻ റിയാക്ഷന് കാരണമാവുകയും ചെയ്യുന്നു.
Also Read: ഭക്ഷണം കഴിഞ്ഞ് വെറും 10 മിനിറ്റ് നടക്കാം, ഈ 6 ഗുണങ്ങൾ ഉറപ്പ്
ഉറക്കക്കുറവ്, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിയ്ക്ക് കാരണമാകുന്നത് എങ്ങനെയെന്ന് ഡോ.കുനാൽ സൂദ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, "രാത്രിയിൽ 6-7 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ക്ഷീണത്തിന് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയും വിശപ്പും നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്നു."
ഗ്ലൂക്കോസ് നിയന്ത്രണവും ഇൻസുലിൻ പ്രതിരോധവും
അപര്യാപ്തമായ ഉറക്കം ഹോർമോണുകളെ മാത്രമല്ല, പേശികൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനെയും പ്രോസസ് ചെയ്യുന്നതിനെയും ബാധിക്കുന്നു. “നാലോ അഞ്ചോ മണിക്കൂർ നീണ്ടുനിൽക്കുന്ന ചില രാത്രികളിലെ ഉറക്കം പേശികളിലെ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും കരളിലെ ഗ്ലൂക്കോസ് ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും. ചെറിയ ഉറക്കം കോർട്ടിസോൾ, വീക്കം എന്നിവ വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു.”
Also Read: പാവയ്ക്ക ജ്യൂസ് കുടിച്ചല്ല, പ്രമേഹം മാറ്റാൻ ഈ വഴികൾ നോക്കൂ
വിശപ്പ് ഹോർമോണുകളും ശരീരഭാരം വർധിപ്പിക്കലും
ഡോ.സൂദിന്റെ അഭിപ്രായത്തിൽ, ഉറക്കക്കുറവ് വിശപ്പ് ഹോർമോണായ ഗ്രെലിന്റെ അളവ് വർധിപ്പിക്കുമ്പോൾ, പൂർണ്ണതയെ സൂചിപ്പിക്കുന്ന ലെപ്റ്റിന്റെ അളവ് കുറയ്ക്കുകയും, ആത്യന്തികമായി കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. “ഉറക്കം നിയന്ത്രിക്കപ്പെടുമ്പോൾ കാലറി ഉപഭോഗം ഏകദേശം 20 ശതമാനം വർധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു, ഇത് പലപ്പോഴും വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഗ്ലൂക്കോസ് നിയന്ത്രണം വഷളാകുന്നതിനും കാരണമാകുന്നു.”
Also Read: പ്രായത്തിന് അനുസരിച്ച് ഒരാൾ എത്ര അളവ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം?
പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും
പതിവായി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 28 ശതമാനം കൂടുതലാണെന്നും ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു. "ഉറക്കക്കുറവ് കരൾ, പേശി, അഡിപ്പോസ് ടിഷ്യു എന്നിവയിലെ സർക്കാഡിയൻ ക്ലോക്കുകളെ തടസപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധവും വിശപ്പ് നിയന്ത്രണക്കുറവും വർധിപ്പിക്കുകയും ചെയ്യുന്നു," ഡോ.സൂദ് വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബിപി ഉയരും, ശരീര ഭാരവും കൊളസ്ട്രോളും നിയന്ത്രണം വിടും; രാവിലത്തെ ഈ ശീലം ഒഴിവാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us