മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ആ ദിവസം മുഴുവൻ ക്ഷീണം ഉണ്ടാക്കും. അതിനാലാണ് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്ന് വിദഗ്ധർ നിർദേശിക്കുന്നത്. ഉറക്കപ്രശ്നങ്ങൾ നേരിടുന്നവർക്ക് പ്രകൃതിദത്ത പ്രതിവിധി നിർദേശിച്ചിരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യണലിസ്റ്റ് റുജുത ദിവേകർ.
”അണ്ടിപ്പരിപ്പ് പാലിൽ ഇട്ട് വയ്ക്കുക, ഉറങ്ങാൻ പോകുന്നതിനു മുൻപായി കഴിക്കുക,” ന്യൂട്രീഷ്യണലിസ്റ്റ് പറഞ്ഞു. ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നു, പ്രത്യേകിച്ച് രാത്രിയിൽ വൈകി ഉറങ്ങുന്നവർക്ക്. “ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാനുള്ള എളുപ്പ മാർഗം. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, ചർമ്മം തിളങ്ങാൻ തുടങ്ങും,” അവർ പറഞ്ഞു.
തയ്യാറാക്കുന്ന വിധം
- 3-4 അണ്ടിപ്പരിപ്പ് ഒരു കപ്പ് പാലിൽ 4-5 മണിക്കൂർ കുതിർക്കുക.
- അതിൽനിന്നും അണ്ടിപ്പരിപ്പ് പുറത്തെടുത്ത് ചതച്ച് കൂടുതൽ പാൽ ചേർക്കുക.
- ആവശ്യത്തിന് പഞ്ചസാര ചേർക്കുക.
- തിളപ്പിച്ചോ അല്ലാതെയോ ഉറങ്ങുന്നതിനു മുൻപായി കുടിക്കുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബദാം, പരിപ്പ്, കടല കുതിർത്ത് കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ