/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-10-at-12.02.09.jpeg)
ഷാജൻ സാമുവൽ
''രാത്രി 9 മണിക്ക് ഉറങ്ങുക, പുലർച്ചെ 4 മണിക്ക് ഉണരുക, ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുക, മധുരം പൂർണമായും വേണ്ടെന്ന് പറയുക, ആഴ്ചയിൽ അഞ്ച് ദിവസം ഓടുക, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ടിവി എന്നിവ വേണ്ടേ വേണ്ട, പടികൾ കയറുക.'' കേൾക്കുമ്പോൾ ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ?നാൽപത്തിയേഴുകാരനായ ഷാജൻ സാമുവൽ ശരീര ഭാരം കുറച്ച് ഇങ്ങനെയാണ്.
അലസവും അശ്രദ്ധവുമായ ജീവിതശൈലിയിലൂടെ ഷാജന്റെ ഭാരം ഒരിക്കൽ 94 കിലോവരെ എത്തിയിരുന്നു. ഇങ്ങനെ പോയാൽ പറ്റില്ലലോ എന്ന് ഷാജന് തോന്നിയത് അങ്ങനെയാണ്. തന്റെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ അദ്ദേഹം തീരുമാനിച്ചു. ഇന്ന് 68 കിലോയാണ് ഷാജന്റെ ശരീരഭാരം. 18 ട്രെഡീഷണൽ മാരത്തൺ (42.2 കി.മീ), ഒരു തവണ 220 കി.മീ, 161 കി.മീ മൂന്നു പ്രാവശ്യം, 100 കി.മീ ആറ് തവണ, 50 കി.മീ എണ്ണമറ്റ പ്രാവശ്യം നടത്തിയിട്ടുള്ള ഒരു അൾട്രാ മാരത്തണറാണ് ഷാജൻ സാമുവൽ. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറുമാണ്.
''ബിസിനസ് ആവശ്യങ്ങൾക്കായി ഞാൻ ഇടയ്ക്കിടെ യാത്ര ചെയ്യുമായിരുന്നു. പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കൽ കേരളത്തിലുടനീളം യാത്ര ചെയ്ത സമയത്ത് മലബാർ പൊറോട്ടകളും ഡീപ്പ് ഫ്രൈ ചെയ്ത ചിക്കനും ദിവസവും കഴിച്ചു. ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, ഉറങ്ങുക ഇതായിരുന്നു എന്റെ ജീവിതരീതി. ജങ്ക് ഫുഡ് കഴിക്കുന്നതും മധുര പാനീയങ്ങൾ കുടിക്കുന്നതും വ്യായാമം ചെയ്യാത്തതും XXL വസ്ത്രങ്ങൾ ധരിക്കുന്നതും 30-കളിൽ പതിവായിരുന്നു. അമിതശരീരഭാരവും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടായിരുന്നിട്ടും ഒരു മെഡിക്കൽ പരിശോധന പോലും നടത്തിയില്ല,'' എഡ്ടെക് എന്ന ഫിലിം പ്രൊഡക്ഷൻ ഹൗസും ഇപ്പോൾ ചാനൽ ബിസിനസ് ഹെഡായ പൂനെ ആസ്ഥാനമായുള്ള ഈ പ്രൊഫഷണൽ പറഞ്ഞു.
39 വയസായപ്പോൾ, 100 മീറ്റർ ഓടുമ്പോഴേക്കും ശ്വാസം മുട്ടി തുടങ്ങി. അതോടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു. ''പതുക്കെ ഓട്ടം ശീലമാക്കി തുടങ്ങി. ഭക്ഷണത്തിലും പോഷകാഹാരത്തിലും ശ്രദ്ധിച്ചു. 42 വയസുള്ളപ്പോൾ അൾട്രാമാരത്തോൺ ഓട്ടക്കാരനായി. ജൂൺ 11 ന് സിംഗപ്പൂർ, ബെർലിൻ മാരത്തോണിൽ പങ്കെടുത്തു, ദക്ഷിണാഫ്രിക്കയിലെ കോംറേഡ്സ് മാരത്തണിൽ 11.17 മണിക്കൂറിൽ 87.7 കിലോമീറ്റർ പിന്നിട്ടു'' ഷാജൻ പറഞ്ഞു.
ശരീരത്തിലെ ഉപാപചയ സംവിധാനം ഒരു നിശ്ചിത തലത്തിൽ ആയിരിക്കുമ്പോൾ അമിതഭാരം നിയന്ത്രണവിധേയമാക്കാനുള്ള വ്യക്തിയുടെ സ്വമേധയാ ഉള്ള ശ്രമങ്ങളോട് പ്രതികരിക്കുമെന്ന് ബാരിയാട്രിക് സർജനും ഒബിസിറ്റി സർജറി സൊസൈറ്റി മുൻ സെക്രട്ടറിയുമായ ഡോ.ജയശ്രീ തോഡ്കർ പറയുന്നു. ''പൊണ്ണത്തടി ലളിതമോ സങ്കീർണ്ണമോ ആകാം. ഇന്ത്യയിലെ തൊണ്ണൂറു ശതമാനം കേസുകളും നിർഭാഗ്യവശാൽ സങ്കീർണ്ണവും ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഫാറ്റി ലിവർ, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയുമാണ്,'' അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ശരീരത്തിൽ എന്തെങ്കിലും പ്രത്യഘാതമുണ്ടാക്കുമോ എന്നറിയാൻ സാമുവൽ ഇപ്പോൾ പതിവായി മെഡിക്കൽ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി അദ്ദേഹം മധുരം കഴിക്കാറില്ല. ''പേസ്ട്രികൾ, കേക്കുകൾ, ഐസ്ക്രീം എന്നിവ കഴിക്കുമായിരുന്നു. പഞ്ചസാരയുടെ അളവ് പ്രതിദിനം 20 ഗ്രാമായി കുറച്ചാണ് ഞാൻ തുടങ്ങിയത്. പിന്നെ, കട്ടൻ കാപ്പി കുടിക്കാൻ തുടങ്ങി, മധുരം കഴിക്കുന്നത് നിർത്തി.''
സലാഡുകൾ, മൾട്ടി ഗ്രെയിൻ ബ്രെഡ്, ഗ്രിൽഡ് ഫിഷ് അല്ലെങ്കിൽ ചിക്കൻ, ആപ്പിൾ, ചില സമയങ്ങളിൽ ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ അടങ്ങിയതായിരുന്നു രണ്ട് നേരത്തെ ഭക്ഷണങ്ങൾ. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അദ്ദേഹം തീരുമാനിച്ചു. നേരത്തെ ഉറങ്ങുന്നത് ഈ ശീലം മാറ്റാനുള്ള ഏറ്റവും നല്ല മാർഗമെന്ന് കരുതി. ''ഞാൻ 9 മണിക്ക് ഉറങ്ങും, രാവിലെ 4 മണിക്ക് ഉണരും. നേരത്തെ എഴുന്നേൽക്കുന്നതിലൂടെ വർക്കൗട്ടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. രാവിലെ ഓടാൻ പോകുമ്പോൾ ട്രാഫിക് കുറവാണ്. ശരീരവും മനസും ശാന്തമായിരിക്കും, നല്ല പ്രയോജനം കിട്ടും. നല്ല ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ് ഉറക്കം, അതിനാൽ ഉറക്കത്തിൽ ഞാൻ വിട്ടുവീഴ്ച ചെയ്യാറില്ല,'' സാമുവൽ വിശദീകരിച്ചു.
എന്റെ വീട്ടിൽ ടിവി ഇല്ല. വെബ് സീരീസ് കാണുന്നത് നിർത്തി. ലിഫ്റ്റിൽ കയറുന്നതിനു പകരം പടികൾ കയറി. ഉയർന്ന അളവിൽ കലോറി എരിച്ചു കളയുന്നതിന് അത് സഹായിക്കുമെന്ന് ഷാജൻ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.