ഉറക്കം ഓരോരുത്തരുടെയും ആരോഗ്യത്തിൽ വളരെ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ പലരും ഇതിന് വളരെ കുറച്ച് ശ്രദ്ധയും പരിഗണനയുമേ നൽകാറുള്ളൂ. നമ്മുടെ പ്രധാനപ്പെട്ട എല്ലാ ജോലികളെല്ലാം ചെയ്തശേഷം വിശ്രമിക്കാനുള്ള സമയം മാത്രമല്ല ഉറക്കം. പകരം, നമ്മുടെ ശരീരം അതിന്റെ സുപ്രധാന സംവിധാനങ്ങളെ സന്തുലിതമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നിർണായക പ്രവർത്തനമാണ്. ഉറക്കം നമ്മുടെ തലച്ചോറിന് വളരെ ആവശ്യമാണ്. ഉറക്കമില്ലായ്മ ശരീരത്തിനും മനസ്സിനും നാശമുണ്ടാക്കും.
രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
- ഉറങ്ങാൻ പോകുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക- ഭക്ഷണം ദഹിക്കുന്നതിന് കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ വേണം, അതിനാൽ ഉറങ്ങാൻ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ദഹിച്ചാൽ നല്ല ഉറക്കം ലഭിക്കും.
- കുളി- കിടക്കുന്നതിന് മുമ്പ് കുളിക്കുന്നത് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാക്കും. ഇത് ശരീര താപനില കുറയ്ക്കുകയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീര താപനില വർധിപ്പിക്കുന്നതിനാൽ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. കുളിക്കുന്നതിലൂടെ ശരീരം വൃത്തിയാകുക മാത്രമല്ല, സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം അകലുകയും ചെയ്യുന്നു.
- ധ്യാനം- ഉറങ്ങുന്നതിനുമുമ്പ് ധ്യാനം പരിശീലിക്കുകയാണെങ്കിൽ, ആന്തരികമായും ബാഹ്യമായും വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും.
- താപനില – ശരീര താപനില സാധാരണയേക്കാൾ ഒരു ഡിഗ്രിയോ കുറവോ ആയിരിക്കുമ്പോൾ നിങ്ങൾ ഉറങ്ങുന്നു. ശരീരം സാധാരണയുള്ളതിനേക്കാൾ തണുപ്പുള്ളപ്പോൾ മികച്ച ഉറക്കം ലഭിക്കും. ശരീരത്തിൽ ചൂട് കൂടിയാൽ ഉറക്കത്തെ ബാധിക്കും.
- ഇരുട്ട്- ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫോൺ മാറ്റിവയ്ക്കുക. കാരണം ഫോണുകളോ മറ്റ് തെളിച്ചമുള്ള സ്ക്രീനുകളോ പോലെ ഉറക്കത്തെ ബാധിക്കുന്ന മറ്റൊന്നില്ല. ഉറങ്ങുന്നതിനു മുൻപ് എല്ലാ ലൈറ്റുകളും ഓഫാക്കിയിട്ടുണ്ടെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
- വായിക്കുക- ഉറങ്ങാൻ പോകുന്നതിന് മുമ്പ് നല്ല ഉറക്കം ലഭിക്കുന്നതിനായ് എന്തെങ്കിലും വായിക്കുക.
Read More: രാത്രിയിൽ നല്ല ഉറക്കത്തിനായ് ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ