Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട ആറ് കാര്യങ്ങൾ

നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും ഇലക്കറികളും പരിപ്പ് വർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

gut health, ie malayalam

കുടൽ എന്നത് രണ്ടാമത്തെ മസ്തിഷ്കം പോലെയാണ്. നമ്മൾ ഉത്കണ്ഠാകുലരാകുകയോ അസ്വസ്ഥരാകുകയോ സങ്കടപ്പെടുകയോ ചെയ്യുമ്പോഴെല്ലാം അത് കുടലിനെ ബാധിക്കുന്നു. കാരണം, നമ്മുടെ സന്തോഷ ഹോർമോണിന്റെ 70 ശതമാനമോ അല്ലെങ്കിൽ സെറോടോണിനോ നമ്മുടെ കുടലിൽ രൂപം കൊള്ളുന്നു. അതിനാലാണ് കുടലിനെ നാം പരിപാലിക്കേണ്ടത് പ്രധാനമാകുന്നത്.

അമേരിക്കൻ ഫിസിഷ്യനായ ഡോ. മാർക്ക് ഹൈമാൻ ഹൃദയം അല്ലെങ്കിൽ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണമായ വിട്ടുമാറാത്ത രോഗങ്ങളെ ചികിത്സിക്കാൻ കുടൽ എങ്ങനെ സഹായിക്കുന്നുവെന്നതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.

നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റെഗുലേറ്ററാണ് കുടൽ മൈക്രോബയോം. ഹോർമോണുകളുമായി സംവദിക്കൽ, രോഗപ്രതിരോധ ശേഷി, ബ്രെയിൻ കെമിസ്ട്രി, നിങ്ങളുടെ ശരീരത്തിലെ മറ്റെല്ലാ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ശരീരത്തിലുടനീളം 100 ട്രില്യൺ സൂക്ഷ്മാണുക്കൾ സന്ദേശങ്ങൾ അയയ്ക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു. നിങ്ങളുടെ കുടലിന്റെ പരിപാലനത്തിന് ചെയ്യേണ്ട ആറ് കാര്യങ്ങളും ഡോക്ടർ വിശദീകരിച്ചു.

 

View this post on Instagram

 

A post shared by Mark Hyman, M.D. (@drmarkhyman)

സംസ്കരിച്ചിട്ടില്ലാത്തതും ശുദ്ധീകരിക്കാത്തതുമായ ഭക്ഷണങ്ങൾ കഴിക്കുക

കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പഞ്ചസാര, ശുദ്ധീകരിച്ച കാർബണുകൾ എന്നിവ കുറയ്ക്കുക.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

നമ്മുടെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകൾ നാരുകളെ ആഹാരമാക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും ഇലക്കറികളും പരിപ്പ് വർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ പാത്രത്തിലെ 75 ശതമാനം പച്ചക്കറികൾ, ഇലക്കറികൾ എന്നിവ നിറയ്ക്കുക

നാരുകൾ കൂടുതലടങ്ങിയ ഭക്ഷണത്തെ നമ്മുടെ കുടൽ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാണ്. നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ക്രാൻബെറി, മാതളനാരങ്ങ, ബ്ലൂബെറി, പോലുള്ള നല്ല ഭക്ഷണങ്ങൾ കഴിക്കുക.

നല്ല കൊഴുപ്പ് കഴിക്കുക

ഒമേഗ -3 പോലുള്ള കൊഴുപ്പുകളും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വീക്കം കുറയ്ക്കാൻ സഹായിക്കും, ആരോഗ്യകരമായ കുടൽ ചെറുജീവികളെ തഴച്ചുവളരാൻ അവസരമൊരുക്കുന്നുവെന്ന് ഡോക്ടർ പറയുന്നു.

Read More: മാനസിക സമ്മർദത്തിലാണോ? ഈ 9 ഭക്ഷണങ്ങൾ ഒഴിവാക്കുക

നല്ല ഉറക്കം

നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് മാനസിക സമ്മർദം അനുഭവപ്പെടുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ കുടലിനെ ബാധിക്കുന്നു. അതുകൊണ്ടാണ് ശരാശരി 7-8 മണിക്കൂർ ഉറങ്ങണമെന്ന് പറയുന്നത്. കൂടാതെ യോഗ, ധ്യാനം അല്ലെങ്കിൽ തെറാപ്പി പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന കാര്യങ്ങൾ പതിവായി പരിശീലിക്കണമെന്ന് ഡോക്ടർ പറഞ്ഞു.

വ്യായാമം

ഭക്ഷണത്തിൽ വലിയ മാറ്റമില്ലാതെ ഒരാൾ വ്യായാമം ചെയ്യുമ്പോൾ അത് നല്ല ബാക്ടീരിയയുടെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് ബ്യൂട്ട്റേറ്റ് എന്നറിയപ്പെടുന്ന ഫാറ്റി ആസിഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. കാൻസറിനെ തടയാനും നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ഒരു ഫാറ്റി ആസിഡാണ് ബ്യൂട്ട്റേറ്റ്.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Six things you can do to improve your gut health

Next Story
ടെൻഷൻ കുറയ്ക്കും, തലവേദന മാറ്റും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; ഇഞ്ചിയുടെ ഗുണങ്ങളേറെginger,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com