വിവിധ കാരണങ്ങളാൽ ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്നമാണ് വയർ വീർക്കൽ. വയർ വീർക്കലിനു പിന്നിലെ കാരണം നിർണയിക്കാൻ പ്രയാസമാണെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ. പല ഘടകങ്ങളും നമ്മുടെ ശരീരത്തെ സന്തുലിതമാക്കുകയും വയർ വീർക്കാൻ കാരണമാവുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
വയർ വീർക്കൽ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ഡോക്ടർ സമ്മതിച്ചു. വല്ലപ്പോഴുമുള്ള വയർ വീർക്കൽ സ്വാഭാവികമാണ്. ഇത് മാറ്റാൻ ചില ടിപ്സുകളും നുറുങ്ങു വഴികളും പറഞ്ഞിരിക്കുകയാണ് ഭക്തി കപൂർ.
- പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കാം.
- ഗ്ലൂറ്റൻ, പഞ്ചസാര, ശുദ്ധീകരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- ഭക്ഷണം സാവധാനം കഴിക്കുക, ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
- ഭക്ഷണത്തിനു ശേഷം 3-5 മിനിറ്റ് ഇരുന്നു വിശ്രമിക്കുക.
- ഒരു പ്രോബയോട്ടിക് കഴിക്കുക, ഇത് കുടലിന് നല്ലതാണ്.
- ഇരുന്നശേഷം മൂന്നു തവണ ദീർഘശ്വാസം എടുക്കുക.
ഈ വഴികൾ പരീക്ഷിച്ചുനോക്കിയശേഷവും വയർ വീർക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഭക്ഷണ അലർജിയോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാമെന്ന് അവർ വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയർ വീർക്കൽ വളരെ പെട്ടെന്ന് കുറയ്ക്കാം, ഇതാ 5 സിംപിൾ വഴികൾ